search

വളർച്ചയുടെ ഓളപ്പരപ്പിൽ കൊച്ചി വാട്ടർ മെട്രോ; രാജ്യമെങ്ങും വാട്ടർമെട്രോ ആരംഭിക്കാൻ 9200 കോടിയുടെ പദ്ധതി

deltin33 Yesterday 11:52 views 167
  



കൊച്ചി ∙ വാട്ടർ മെട്രോകൾ രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള കേന്ദ്ര ഷിപ്പിങ്, ഉൾനാടൻ ജലഗതാഗത മന്ത്രാലയത്തിന്റെ കരടു മാർഗരേഖ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിനു പ്രതീക്ഷ നൽകുന്നു. റെയിൽ മെട്രോയിൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനു (ഡിഎംആർസി) സമാനമായി വാട്ടർ മെട്രോയുടെ കാര്യത്തിൽ കെഡബ്ല്യുഎംഎലിനു വളരാം. ബജറ്റിൽ പ്രഖ്യാപിച്ച സുസ്ഥിര ഗതാഗത പദ്ധതിയുടെ തുടർച്ചയായാണു ഷിപ്പിങ് മന്ത്രാലയം 9200 കോടി രൂപയുടെ പദ്ധതി ആലോചിക്കുന്നത്.

സർക്കാർ സഹകരണത്തോടെയോ സ്വകാര്യ പങ്കാളിത്തത്തോടെയോ വാട്ടർ മെട്രോ ആരംഭിക്കാനാണു മാർഗരേഖയിലെ നിർദേശം. 2036 വരെ ദൈർഘ്യമുള്ള പദ്ധതിയാണിത്. പ്രോജക്ടിന്റെയും ബോട്ടുകളുടെയും രൂപകൽപന തദ്ദേശീയമായിരിക്കണമെന്നും ബോട്ടുകളുടെ നിർമാണം രാജ്യത്തെ കപ്പൽശാലകളിലായിരിക്കണമെന്നും മാർഗരേഖയിലുണ്ട്.

രാജ്യത്ത് 18 നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാൻ ഉൾനാടൻ ജലഗതാഗത വകുപ്പിനു വേണ്ടി കെഎംആർഎൽ സാധ്യതാ പഠനം നടത്തിയിരുന്നു. 800–1300 കോടി രൂപയാണു ഓരോ പദ്ധതിക്കും ചെലവു കണക്കാക്കുന്നത്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ നടപ്പാക്കിയ അനുഭവ സമ്പത്തും രാജ്യാന്തര തലത്തിൽ ഉൾപ്പെടെ കൊച്ചി വാട്ടർ മെട്രോ ശ്രദ്ധിക്കപ്പെട്ടതും മേഖലയിലെ കെഡബ്ല്യുഎംഎലിന്റെ സാധ്യത വർധിപ്പിക്കുന്നു. മേഖലയിൽ മാർഗ നിർദേശം നൽകാൻ കഴിയുന്ന മറ്റൊരു ഏജൻസി രാജ്യത്തില്ല. മുംബൈയിൽ വാട്ടർ മെട്രോയ്ക്കു ഡിപിആർ തയാറാക്കാനുള്ള കരാർ മത്സര ബിഡിലൂടെയാണ് അടുത്തിടെ കെഡബ്ല്യുഎംഎൽ നേടിയത്.

നാഷനൽ വാട്ടർ മെട്രോ സ്കീം പ്രാബല്യത്തിൽ വന്നാൽ കൊച്ചി വാട്ടർ മെട്രോയിൽ നടത്തിയ പ്രാരംഭ നിക്ഷേപം സാമ്പത്തികമായി ദീർഘകാല നേട്ടമായി മാറ്റാൻ കെഎംആർഎലിനു കഴിയും. വൻകിട കമ്പനിയായി കൊച്ചി മെട്രോയെ വളർത്താനാകും.

ലോക്നാഥ് ബെഹ്റ, കെഎംആർഎൽ, കെഡബ്ല്യുഎംഎൽ എംഡി English Summary:
Kochi Water Metro\“s success is fueling hopes for national expansion under a draft guideline from the Central Ministry of Shipping and Inland Waterways. This initiative, with a projected cost of ₹9200 crore and a timeline extending to 2036, aims to replicate the success of rail metros in other cities and empowers Kochi Water Metro Limited (KWML) to become a leader in the sector.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470294