ന്യൂഡൽഹി∙ പുതിയ ആധാർ ആപ്പിന്റെ പൂർണതോതിലുള്ള പതിപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാക്കി. ഇതുവരെ പരീക്ഷണാടിസ്ഥാനത്തിലാണ് ആപ് സ്റ്റോറുകളിൽ ഇത് ലഭ്യമാക്കിയിരുന്നത്. ക്യുആർ കോഡ് സ്കാൻ ചെയ്ത് ആധാർ വിവരങ്ങൾ സുരക്ഷിതമായി പങ്കുവയ്ക്കാനുള്ള സംവിധാനമാണിത്. ഫോട്ടോകോപ്പി നൽകേണ്ടതില്ലെന്നു ചുരുക്കം.
FAQ
ചോദ്യം: ആധാർ കേന്ദ്രത്തിലെത്താതെ തന്നെ മൊബൈൽ നമ്പറും വിലാസവും മാറ്റാനാകുമോ?
ഉത്തരം: അതെ. പുതിയ ‘ആധാർ’ ആപ്പിലൂടെ ആധാർ കേന്ദ്രത്തിലെത്താതെ തന്നെ മൊബൈൽ നമ്പറും വിലാസവും പുതുക്കാൻ കഴിയും.
ചോദ്യം: വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ എങ്ങനെയാണ് തിരിച്ചറിയൽ (ഒതന്റിക്കേഷൻ) ഉറപ്പാക്കുന്നത്?
ഉത്തരം: ആധാർ ഉടമയുടെ മുഖം തിരിച്ചറിയുന്ന ഫെയ്സ് ഒതന്റിക്കേഷൻ വഴിയാണ് തിരിച്ചറിയൽ ഉറപ്പാക്കുന്നത്.
ചോദ്യം: ഫെയ്സ് ഒതന്റിക്കേഷൻ എന്താണ്?
ഉത്തരം: ഫോണിന്റെ ക്യാമറ ഉപയോഗിച്ച് ആധാർ ഉടമയുടെ മുഖം സ്കാൻ ചെയ്ത് തിരിച്ചറിയൽ ഉറപ്പാക്കുന്ന സംവിധാനമാണ് ഫെയ്സ് ഒതന്റിക്കേഷൻ.
ചോദ്യം: ഹോട്ടലുകളിൽ ഈ പുതിയ ആധാർ സംവിധാനം എങ്ങനെ പ്രവർത്തിക്കും?
ഉത്തരം: ഹോട്ടൽ ജനറേറ്റ് ചെയ്യുന്ന ഒരു QR കോഡ്, അവിടെ താമസിക്കാനെത്തുന്ന വ്യക്തി ‘ആധാർ’ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യണം.
ചോദ്യം: ക്യൂആർ കോഡ് സ്കാൻ ചെയ്താൽ എന്ത് സംഭവിക്കും?
ഉത്തരം: ഹോട്ടലിന് ആവശ്യമായ വിവരങ്ങൾ (ഉദാഹരണം: പേര്, ജനനത്തീയതി, സ്ഥലം) സ്ക്രീനിൽ കാണിക്കും.
ചോദ്യം: വ്യക്തിഗത വിവരങ്ങൾ ഹോട്ടലിന് എങ്ങനെ നൽകുന്നു?
ഉത്തരം: ആധാർ ഉടമ ആവശ്യമായ വിവരങ്ങൾ അപ്രൂവ് ചെയ്താൽ മാത്രമേ ഹോട്ടലിന് അവ ലഭ്യമാകൂ.
ചോദ്യം: വെരിഫിക്കേഷൻ പൂർത്തിയാക്കുന്നത് എങ്ങനെയാണ്?
ഉത്തരം: വിവരങ്ങൾ അപ്രൂവ് ചെയ്ത ശേഷം, ഫോണിന്റെ ക്യാമറയിൽ മുഖം കാണിക്കുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.
ചോദ്യം: എല്ലാ ഹോട്ടലുകൾക്കും ഈ സേവനം ഉപയോഗിക്കാനാകുമോ?
ഉത്തരം: ആധാർ അതോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ഹോട്ടലുകൾക്ക് മാത്രം ഈ സേവനം നടപ്പാക്കാനാകും.
ചോദ്യം: ഒരു ഫോണിൽ എത്ര ആധാർ പ്രൊഫൈലുകൾ ചേർക്കാം?
ഉത്തരം: ഒരു ഫോണിൽ ഒരേസമയം 5 പേരുടെ ആധാർ പ്രൊഫൈലുകൾ വരെ ചേർക്കാൻ കഴിയും.
ചോദ്യം: ‘എം–ആധാർ’ ആപ്പിന് ഇനി എന്ത് സംഭവിക്കും?
ഉത്തരം: പുതിയ ‘ആധാർ’ ആപ്പ് വന്നതോടെ നിലവിലുള്ള ‘എം–ആധാർ’ ആപ്പിന്റെ പ്രവർത്തനം അവസാനിപ്പിക്കും.
ചോദ്യം: പുതിയ ആധാർ ആപ്പിന്റെ പ്രധാന ഗുണം എന്താണ്?
ഉത്തരം: ആധാർ കേന്ദ്രത്തിലെത്താതെ സേവനങ്ങൾ ലഭിക്കുക, സ്വകാര്യ വിവരങ്ങൾ നിയന്ത്രിച്ച് പങ്കുവയ്ക്കുക, ഫെയ്സ് ഒതന്റിക്കേഷൻ വഴി സുരക്ഷ വർധിപ്പിക്കുക എന്നിവയാണ് പ്രധാന ഗുണങ്ങൾ.
What you should read next
- EXPLAINS ആധാർ: വിലാസം, മൊബൈൽ നമ്പർ മാറ്റം ഇനി രണ്ട് ക്ലിക്കിൽ; 75 രൂപ മാത്രം Latest News
English Summary:
New Aadhaar App Launched: The new Aadhaar app is now fully available, allowing users to update their mobile number and address without visiting an Aadhaar center. This updated system uses secure Face Authentication and QR code scanning to share information with user consent, replacing the older m-Aadhaar app. |