search

വീടിനു മുകളിലെ ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; 12 വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

Chikheang The day before yesterday 11:52 views 185
  



കോഴിക്കോട് ∙ കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ അബ്ദുൽ റഷീദിന്റെയും മസ്നയുടെയും മകൾ തൻഹ ആണ് മരിച്ചത്. മടവൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
What you should read next

  • ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് Latest News
      

         
    •   
         
    •   
        
       


പണി നടക്കുന്ന വീടിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടത്തിനിടയാക്കിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകിട്ട് ആറു മണിക്കായിരുന്നു അപകടം. പഴയ വീട് വൈദ്യുതി ലൈനിന് അകലെയായിരുന്നെങ്കിലും പുതിയ വീട് നിർമിച്ചത് ലൈനിന് സമീപമായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരങ്ങൾ: ലൈഷ മഹക്ക്, ഷസ മറിയം.
JUST IN


  • 51 SECONDS AGO   വീടിനു മുകളിലെ ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടി; 12 വയസ്സുകാരി ഷോക്കേറ്റ് മരിച്ചു Latest News
      

         
    •   
         
    •   
        
       

  • 11 MINUTES AGO   രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം; ‘കേരളം വിട്ടുപോകരുത്, 3 ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം’ Latest News
      

         
    •   
         
    •   
        
       

  • 12 MINUTES AGO   സ്വർണമാല മോഷ്ടിച്ചു വിഴുങ്ങി, എനിമ നൽകിയെങ്കിലും ആഭരണം പുറത്തുവന്നില്ല; യുവതിക്ക് കാവലിരുന്ന് പൊലീസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Tragic Electrocution Claims Life of 12-Year-Old in Koduvalli: The accident occurred when her hand accidentally touched an electric wire near a house under construction.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161220