കൊച്ചി ∙ കുവൈറ്റിൽ നിന്നും നാടുകടത്തപ്പെട്ട് കേരളത്തിലെത്തിയ സൂരജ് ലാമ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കാത്തതിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും എം.ബി.സ്നേഹലതയും അടങ്ങുന്ന ബഞ്ച് വിമർശനമുന്നയിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചപ്പോൾ എന്ത് സിസ്റ്റമാണ് ഇവിടുത്തേതെന്ന് കോടതി ചോദിച്ചു. എന്ത് അന്വേഷണമാണ് ഇവിടെ നടക്കുന്നത്? സൂരജ് ലാമയുടേത് കൊലപാതകമാണോ എന്ന് അന്വേഷിച്ചോ? ഇതൊക്കെ ലോകം കാണുന്നുണ്ടെന്ന് മനസ്സിലാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കേസ് വീണ്ടും ബുധനാഴ്ച പരിഗണിക്കുമെന്നും അതിനു മുമ്പ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അടക്കം എല്ലാ രേഖകളും സമര്‍പ്പിക്കണമെന്നും കോടതി നിർദേശിച്ചു.
What you should read next
കുവൈത്ത് മദ്യദുരന്തത്തെ അതിജീവിച്ച് നാട്ടിലേക്ക്, പിന്നാലെ ദുരൂഹസാഹചര്യത്തിൽ മരണം; സംഭവിച്ചത് എന്ത്? ഉത്തരമില്ലാതെ 123 ദിവസം Gulf News
സൂരജ് ലാമയുടെ തിരോധാന കേസ് അന്വേഷിച്ച നെടുമ്പാശേരി എസ്എച്ച്ഒ ഇന്ന് നേരിട്ടു കോടതിയിൽ ഹാജരായി രേഖകൾ കൈമാറി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചതോടെ വിഷയം മറ്റന്നാൾ പരിഗണിക്കാൻ മാറ്റുകയായിരുന്നു. നവംബർ 30ന് കളമശേരി എച്ച്എംടിക്ക് സമീപത്തുനിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധനയിലാണ് സൂരജ് ലാമയുടേതാണെന്ന് വ്യക്തമായത്. ബെംഗളൂരുവിൽ നിന്നെത്തിയ കുടുംബം ഇന്നലെ സൂരജ് ലാമയുടെ മൃതദേഹം കളമശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
What you should read next
‘നാണക്കേട് തോന്നുന്നു, കുടുംബത്തോട് ക്ഷമ ചോദിക്കുന്നു’: സൂരജ് ലാമ കേസിൽ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി Latest News
എന്താണ് മരണകാരണം, മരണ സമയം ഒക്കെ അറിയേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. ഈ രേഖകൾ ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. സൂരജ് ലാമയെ കാണാനില്ലെന്ന പരാതി കിട്ടിയ ശേഷം ക്രൈം കാർഡ്, ഫോട്ടോഗ്രാഫ് എന്നിവ പ്രചരിപ്പിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. കോടതി ഇടപെട്ടാൽ വ്യക്തിപരമായ ആക്രമണം തുടങ്ങും. എസ്ഐടിയാണ് അന്വേഷണം ഇവിടെ വരെ എത്തിച്ചത്. അതുകൊണ്ട് എസ്ഐടി അന്വേഷണം തുടരണം. സൂരജ് ലാമയുടെ മരണത്തിലേക്ക് നയിച്ച എല്ലാ സാധ്യതകളും പരിശോധിക്കണം. കുവൈറ്റിൽ നിന്ന് പറഞ്ഞുവിട്ടയാളെ കൊലയ്ക്കു കൊടുക്കുന്നതുപോലെയായി ഇതെന്ന വാക്കാലുള്ള വിമർശനവും കോടതി ആവർത്തിച്ചു.
What you should read next
പ്ലാനോ വംശീയ അതിക്രമ കേസ്: വ്യാജ പ്രചാരണം നടത്തിയ അമ്മയ്ക്കും അഭിഭാഷകയ്ക്കും 26 കോടി രൂപ പിഴ US News
കുവൈറ്റിലെ വ്യാജമദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമ 2025 ഒക്ടോബർ അഞ്ചിന് വെളുപ്പിനെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. അലഞ്ഞു തിരിഞ്ഞു നടന്ന ലാമയെ രണ്ടു തവണ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നെങ്കിലും പിന്നീട് കാണാതായി. ഒക്ടോബർ എട്ടിനു തന്നെ മകൻ കൊച്ചിയിലെത്തി പരാതി നൽകിയിട്ടും കാര്യമായ അന്വേഷണം ഉണ്ടായില്ലെന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് കുടുംബം നൽകിയ ഹർജിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നവംബർ 30ന് മൃതദേഹം കണ്ടെത്തിയത്. ADVERTISEMENT Go AD-FREE
JUST IN
54 SECONDS AGO ‘ഇതൊക്കെ ലോകം കാണുന്നുണ്ട്, എന്ത് അന്വേഷണമാണ് നടക്കുന്നത്?’ :സൂരജ് ലാമ കേസിൽ ഹൈക്കോടതിയുടെ വിമർശനം Latest News
18 MINUTES AGO ഗൃഹസമ്പർക്ക പരിപാടി ‘ഏറ്റില്ലെ’ന്ന് സിപിഎം, ഡൽഹിയിലേക്കില്ലെന്ന് ശ്രീലേഖ; മീൻ വിവാദം തള്ളി ആനത്തലവട്ടത്തിന്റെ മകൻ – പ്രധാനവാർത്തകൾ Latest News
VIEW MORE
English Summary:
Kerala High Court Slams Police Over Suraj Lama Death Investigation: Suraj Lama\“s death after deportation from Kuwait has led to severe criticism of the police by the Kerala High Court.