കുമ്പള∙ ആരിക്കാടി ടോൾ ഗേറ്റ് സംഘർഷത്തിൽ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തു. ടോൾ പ്ലാസയ്ക്കെതിരെ ആക‍്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം ഇന്നലെ രാത്രി സംഘർഷത്തിൽ കലാശിച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെയാണു ഡിവൈഎഫ്ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ പ്രതിഷേധിച്ചത്. പ്രകടനവുമായെത്തിയവർ ടോൾ ബൂത്തിൽ ചുങ്കം പിരിക്കാനിരിക്കുകയായിരുന്ന ജീവനക്കാരെ ഇറക്കിവിട്ടു. പ്രതിഷേധക്കാരെ പൊലീസ് തടയാൻ ശ്രമിച്ചതിനെ തുടർന്ന് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി.
Also Read ആരിക്കാടി ടോൾ പ്ലാസ: ടോൾ പിരിക്കുന്നതിനെതിരെ ജനകീയ സമരം ആരംഭിച്ചു; സ്ഥലത്ത് പൊലീസ് കാവൽ
ടോൾപ്ലാസയുടെ ക്യാമറകൾ പ്രതിഷേധക്കാർ നശിപ്പിച്ചതായും പരാതിയുണ്ട്. ക്യാമറകൾ സമരക്കാർ കൊണ്ടുവന്ന കറുത്തതുണികൊണ്ടു മൂടിയ നിലയിലായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ചു. ആരിക്കാടിയിൽ ടോൾ പ്ലാസ നിർമിക്കുന്നതിനെതിരെ സമരസമിതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ ധൃതിപിടിച്ചു ടോൾ പിരിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ നയത്തിനെതിരെയാണു സമരം. നിയമവിരുദ്ധമായ ഒത്തുചേരൽ, കലാപം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കണ്ടാലറിയാവുന്ന 500 പേർക്കെതിരെ പൊലീസ് കേസെടുത്തത്.
Also Read തലപ്പാടിയിലേതിനെക്കാൾ തുക ആരിക്കാടിയിൽ ! ദേശീയപാത അതോറിറ്റിയുടെ അനീതി; ആരിക്കാടിയിലെ ടോൾ ഗേറ്റിൽ പിരിവു തുടങ്ങി
അതേസമയം, ടോൾ പിരിവിനു കേന്ദ്ര സർക്കാരിന്റെ അനുമതിയുണ്ടെന്നും നിയമതടസ്സമില്ലെന്നുമാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്ഐ) നിലപാട്. 60 കിലോമീറ്റർ ദൂരപരിധിയിലാണു ടോൾപ്ലാസകൾ വേണ്ടതെന്ന നിബന്ധനയിൽ പ്രത്യേക സാഹചര്യങ്ങളിൽ മാറ്റം വരുത്തുന്നതിനു തടസ്സമില്ലെന്നും അധികൃതർ നിലപാടെടുക്കുന്നു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
∙ ഗഡ്കരിക്കു കത്ത് നൽകി എംപി
നിർമാണം പൂർത്തിയാകുന്നതുവരെ തലശ്ശേരി–മാഹി ബൈപാസിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് പി.സന്തോഷ് കുമാർ എംപി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. നിർമാണം പൂർത്തിയാകുന്നതിനു മുൻപേ ടോൾ പിരിവ് ആരംഭിച്ചത് അന്യായവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ബൈപാസിലെ പലയിടങ്ങളിലും സർവീസ് റോഡുകൾ, ഓവുചാലുകൾ, മതിയായ സുരക്ഷാ സംവിധാനങ്ങൾ എന്നിവ പൂർത്തിയായിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പണം ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എംപി വ്യക്തമാക്കി. English Summary:
Clashes at Arikady Toll Plaza: Arikady Toll Gate protest leads to police case against 500 people. The protest was triggered by the National Highway Authority\“s decision to collect toll fees before the completion of construction, leading to clashes and property damage.