search

ഇരിക്കൂറിൽ വീണ്ടും ‘കെസി യുഗം’ വരുമോ? അങ്ങനെ ഒരു മോഹമില്ലെന്ന് വേണുഗോപാൽ; തർക്കമില്ലാതെ തുടരാൻ സജീവ് ജോസഫ്

deltin33 The day before yesterday 11:51 views 483
  



കണ്ണൂർ∙ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ മത്സരിക്കുമോ? എല്ലാ തിരഞ്ഞെടുപ്പിലും ഇരിക്കൂറിൽ‌ കോൺഗ്രസിലെ വിഐപിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ‌ ഉയരുന്ന പതിവ് ഇക്കുറിയും തെറ്റിയില്ല. മുൻ വർഷങ്ങളിൽ കെ.സി.ജോസഫ് മത്സരിക്കുമോ എന്നായിരുന്നു ചർച്ച. 2021 ൽ കെ.സി.ജോസഫ് മാറിയതോടെ പകരക്കാരനായി ചർച്ചയിൽ. ഇക്കുറി വീണ്ടും കെസി ചർച്ചയിലെത്തി.  

  • Also Read ‘സാമജവരഗമനാ’ വീണ്ടും ലൈവ് ആയി പാടി സുരേഷ് ഗോപി; ആത്മവിശ്വാസത്തെ അഭിനന്ദിച്ച് ആരാധകർ   


നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടയിൽ ഇരിക്കൂറിൽ കെ.സി.വേണുഗോപാലിന്റെ പേരും ഇടയ്ക്ക് ചർച്ചയിൽ എത്തിയിരുന്നു. കെ.സി.വേണുഗോപാൽ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വന്നാൽ ഇരിക്കൂർ ആയിരിക്കും മത്സരിക്കുക എന്ന് പ്രവർത്തകർക്കിടയിൽ സംസാരമുണ്ടായിരുന്നു. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നിലപാട് എടുത്തതോടെ ആ ചർച്ച മങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുഖ്യമന്ത്രി മോഹമില്ലെന്നും കെ.സി.വേണുഗോപാലും വ്യക്തമാക്കിയതോടെ അഭ്യൂഹങ്ങൾ‌ക്കും അറുതിയായി.  

  • Also Read തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കാനുള്ള പ്രമേയം നിയമസഭ പാസാക്കണം: കെ.സി   


നിയമസഭാ തിരഞ്ഞെടുപ്പിൽ എന്നും ചർച്ചയിലുണ്ടാകും ഇരിക്കൂർ. 1977 മുതൽ കോൺഗ്രസിന്റെ ഉറച്ച മണ്ഡലങ്ങളിൽ‌ ഒന്നാണ് ഇരിക്കൂർ. 1982 മുതൽ 2016 വരെ തുടർച്ചയായി 8 വർഷം കെ.സി.ജോസഫ് മത്സരിച്ച് ജയിച്ച മണ്ഡലമാണ് ഇരിക്കൂർ. ഇടയ്ക്ക് പ്രാദേശിക സ്ഥാനാർഥികളെ കണ്ടെത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ കെ.സി. ജോസഫ് എത്തിയതോടെ തർക്കം മാറി നിന്നു. കെ.സി. ജോസഫിന്റെ മാറ്റത്തോടെ സീറ്റിന് വേണ്ടി എ, ഐ ഗ്രൂപ്പുകൾ ആവശ്യം ഉന്നയിച്ചു. കെപിസിസി ജനറൽ സെക്രട്ടറിയും നാലു സെക്രട്ടറിമാരും ഉൾപ്പെടെ ജില്ലയിലെ മുഴുവൻ എ ഗ്രൂപ്പ് നേതാക്കളും പാർട്ടി പദവികൾ രാജിവച്ചിരുന്നു.  
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ചർച്ചകൾ‌ക്കൊടുവിൽ എഐസിസി വിദേശകാര്യവിഭാഗം സെക്രട്ടറിയായിരുന്ന സജീവ് ജോസഫ് സ്ഥാനാർഥിയായി. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് സജീവ് ജോസഫ് ജയിച്ചു. ഇക്കുറി ഇരിക്കൂർ സീറ്റ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട് സജീവ് ജോസഫ്. കഴിഞ്ഞ തവണ വലിയ വിവാദങ്ങളും ചർച്ചകളും നടന്ന മണ്ഡലത്തിൽ ഇത്തവണ ആര് മത്സരിക്കുമെന്നു ചോദിച്ചാൽ സജീവ് ജോസഫിന്റെ പേര് മാത്രമാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്നു കേൾക്കുന്നത്.  

  • Also Read പാലക്കാട് മണ്ഡലം നിലനിർത്താൻ കെ.മുരളീധരൻ? രാഹുൽ മാങ്കൂട്ടത്തിൽ സ്വതന്ത്രനായി മത്സരിക്കുമോ?   


നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചയും തുടങ്ങിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. കോൺഗ്രസ് മണ്ഡലങ്ങളായ ഇരിക്കൂറും പേരാവൂരും നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കാനാണ് സാധ്യത. കണ്ണൂരിൽ മത്സരിക്കാൻ കെ.സുധാകരൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. കണ്ണൂരും അഴീക്കോടും ഇത്തവണ യുഡിഎഫിന് കിട്ടുമെന്ന് ഉറപ്പാണ്. തളിപ്പറമ്പും കൂത്തുപറമ്പും ജയിക്കാനുള്ള നല്ല സാധ്യതയുണ്ടെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. English Summary:
In Irikkur assembly constituency, discussions are ongoing about potential Congress party candidates, with rumors circulating around K.C. Venugopal contesting from the seat. The constituency has traditionally been a Congress stronghold, and local dynamics in the Kannur region will play a crucial role in the upcoming Kerala assembly elections.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470881