ജപ്പാനും ദക്ഷിണകൊറിയയും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള ചർച്ചകൾക്കാണ് ജപ്പാൻ പ്രധാനമന്ത്രി സനായെ തകൈച്ചിയും ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ഗും ഒത്തുചേർന്നത്. ചർച്ച കഴിഞ്ഞയുടൻ, ഡ്രംസ് ആർട്ടിസ്റ്റ് കൂടിയായ തകൈച്ചിയുടെ ചോദ്യം: നമുക്ക് താങ്കളുടെ നാട്ടിലെ കെ–പോപ്പ് പാട്ടുകൾ വച്ച് ഡ്രംസ് വായിച്ച് ചിൽ ആയാലോ?
Also Read ഇറാൻ ആക്രമിക്കുമോ? നെതന്യാഹുവിന്റെ ‘വിങ്സ് ഓഫ് സായൺ’ വിമാനം ഇസ്രയേൽ വിട്ടു, ലാൻഡ് ചെയ്തത് ദ്വീപിൽ
ഡ്രംസ് അത്ര പിടിപാടില്ലെങ്കിലും തകൈച്ചിക്കു മുന്നിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ‘ദക്ഷിണ’വച്ചു. ഡ്രംസ് സ്റ്റിക് കയ്യിലെടുത്തു. ബിടിഎസിന്റെ ഡൈനമിറ്റ്, കെപോപ്പിന്റെ ഡീമൺ ഹണ്ടേഴ്സ് – ഗോൾഡൻ ഗാനങ്ങൾക്ക് ഇരുവരും ഡ്രംസ് വായിച്ചപ്പോൾ സംഗീതം രണ്ടു രാജ്യങ്ങൾക്കിടയിലെ സൗഹൃദം താളാത്മകമാക്കി.
‘മിടുക്കൻ, ഇത്ര പെട്ടെന്നു പഠിച്ചെടുത്തല്ലോ’ എന്ന് ലീയെ അഭിനന്ദിക്കുകയും ചെയ്തു തകൈച്ചി. ഡ്രംസ് വായിക്കുക എന്നത് ദീർഘകാല സ്വപ്നമായിരുന്നു, തകൈച്ചിക്കു നന്ദി – ലീ എക്സിൽ കുറിച്ചു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Japan and South Korea Strengthen Ties Through Music: Japan South Korea relations are strengthening through cultural exchange. The leaders of Japan and South Korea found common ground through drumming and K-pop music, symbolizing a harmonious bond between the nations. This unique collaboration highlights the power of music in fostering international friendships and diplomacy.