search

ഭക്ഷണത്തിന്റെ പേരിൽ വിവേചനം, യുഎസിൽ നിയമപോരാട്ടം നടത്തി ഇന്ത്യൻ വിദ്യാർഥികൾ; നഷ്ടപരിഹാരമായി 1.8 കോടിയോളം രൂപ

Chikheang Yesterday 11:50 views 266
  



വാഷിങ്ടൻ ∙ ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട കേസിൽ യുഎസിലെ രണ്ട് ഇന്ത്യൻ ഗവേഷക വിദ്യാർഥികൾക്ക് നഷ്ടപരിഹാരമായി 200,000 ഡോളർ (ഏകദേശം 1.8 കോടി രൂപ) ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡറിലെ പിഎച്ച്ഡി വിദ്യാർഥികളായ ആദിത്യ പ്രകാശ്, പങ്കാളി ഊർമി ഭട്ടാചാര്യ എന്നിവർക്കാണ് സിവിൽ റൈറ്റ്സ് സെറ്റിൽമെന്റ് ആയി തുക ലഭിച്ചത്. ഇന്ത്യൻ ഭക്ഷണം കഴിച്ചതിന്റെ പേരിൽ ഇവർ നേരിട്ട വിവേചനത്തിനു പരിഹാരമായാണ് നഷ്ടപരിഹാരം.  

  • Also Read ‘രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സേനാത്താവളങ്ങളിൽ തിരിച്ചടി’: അയൽരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ   


2023ൽ യൂണിവേഴ്സിറ്റിയിലെ ആന്ത്രപോളജി വിഭാഗത്തിൽ ചേർന്ന് ഏകദേശം ഒരു വർഷത്തിനു ശേഷം, ഡിപാർട്ട്മെന്റിലെ മൈക്രോവേവിൽ പ്രകാശ് തന്റെ ഉച്ചഭക്ഷണമായ പാലക് പനീർ ചൂടാക്കി. ഈ സമയം വനിതാ സ്റ്റാഫ് അംഗം അദ്ദേഹത്തിന്റെ അടുക്കലെത്തി ദുർഗന്ധത്തെക്കുറിച്ച് പരാതി പറയുകയും ഭക്ഷണം ചൂടാക്കാൻ മൈക്രോവേവ് ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. ഇതൊരു പൊതുസ്ഥലമാണെന്നും ഉപയോഗിക്കാൻ തനിക്ക് അവകാശമുണ്ടെന്നുമായിരുന്നു ആദിത്യയുടെ മറുപടി.  

  • Also Read ഇറാൻ സംഘർഷം: പ്രധാന താവളങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് അമേരിക്ക?   


വാക്കുതർക്കം വഷളായതോടെ ആദിത്യ പ്രകാശിന്റെ പങ്കാളിയായ ഊർമി ഭട്ടാചാര്യ, ഇതിൽ ഉൾപ്പെടുകയും അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തു. സംഭവത്തിൽ തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതിനു വിവേചനം നേരിട്ടതായി ദമ്പതിമാർ ആരോപിച്ചു. തങ്ങൾക്ക് പിഎച്ച്ഡി അനുവദിക്കാൻ ഡിപാർട്ട്മെന്റ് വിസമ്മതിക്കുകയും കൂടി ചെയ്തതോടെയാണ് നിയമപരമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ആദിത്യ പറഞ്ഞു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇരുവരും സർവകലാശലയ്ക്ക് എതിരെ വിവേചനവും പ്രതികാര നടപടികളും ആരോപിച്ച് സിവിൽ റൈറ്റ്‌സ് കേസ് ഫയൽ ചെയ്തു. ഈ സംഭവത്തെത്തുടർന്ന് ഊർമിക്ക് തന്റെ അധ്യാപന ചുമതലകൾ നഷ്ടമായിരുന്നു. തങ്ങളുടെ പരാതിയിൽ ഇതും ഒരു കാരണമായി അവർ ചൂണ്ടിക്കാട്ടി. കേസിൽ ദമ്പതികൾ വിജയിച്ചതോടെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബൗൾഡർ ഇരുവർക്കും 200,000 ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കുകയും അവർക്ക് മാസ്റ്റേഴ്സ് ബിരുദങ്ങൾ നൽകുകയും ചെയ്തു. എന്നാൽ, യൂണിവേഴ്സിറ്റിയിൽ ഭാവിയിൽ പ്രവേശനം നേടുന്നതിനോ ജോലി ചെയ്യുന്നതിനോ ഇരുവർക്കും വിലക്കുണ്ട്. English Summary:
Indian Students Win Food Discrimination Case in US: Food discrimination case in the US highlights the challenges faced by Indian students. Two Indian research scholars at the University of Colorado Boulder received $200,000 as compensation after facing discrimination related to their food habits, leading to a civil rights settlement.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160717