search

ശവസംസ്കാര ചടങ്ങിനിടെ 103 വയസ്സുകാരിയുടെ തിരിച്ചുവരവ്; മരണത്തിന് എത്തിയവർ‌ മടങ്ങിയത് ജന്മദിനം ആഘോഷിച്ച്

deltin33 Yesterday 11:50 views 1005
  



മുംബൈ ∙ നാഗ്പൂർ ജില്ലയിലെ രാംടെക്കിൽ മരണം ഉറപ്പിച്ച് ശവസംസ്കാര ചടങ്ങുകൾക്ക് തയ്യാറെടുക്കുന്നതിനിടെ 103 വയസ്സുകാരി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. വിലാപയാത്രയ്ക്ക് പകരം ആ കുടുംബം പിന്നീട് കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. മരിച്ചുവെന്ന് കരുതിയ ഗംഗാഭായ് സഖാരെ എന്ന 103കാരി അവസാന നിമിഷമാണ് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത്, ഗംഗാഭായുടെ കാൽവിരലുകൾ അനങ്ങുന്നത് ഒരു ബന്ധുവിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

  • Also Read ‘ഏറ്റവും സന്തോഷവതിയായി അമ്മയെ കാണുന്നത് ഇപ്പോഴാണ്’; അമ്മയ്ക്കൊപ്പം ഗാനം ആലപിച്ച് രാജലക്ഷ്മി   


തിങ്കളാഴ്ച വൈകിട്ടാണ് ഗംഗാഭായുടെ ശരീരചലനങ്ങൾ നിലയ്ക്കുകയും മരിച്ചതായി കുടുംബം കരുതുകയും ചെയ്തത്. തുടർന്ന് അന്ത്യകർമ്മങ്ങൾക്കുള്ള നടപടികൾ ആരംഭിക്കുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ മൃതദേഹം പുതിയ സാരി ധരിപ്പിച്ച്, ആചാരപ്രകാരം കൈകാലുകൾ ബന്ധിച്ച്, മൂക്കിൽ പഞ്ഞി വച്ച് സംസ്കാരത്തിനായി ഒരുക്കിയിരുന്നു. മരണവാർത്ത അറിഞ്ഞ് ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ബന്ധുക്കൾ എത്തിച്ചേർന്നു.

  • Also Read യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു; ‘നല്ല നിലാവുള്ള രാത്രി’യിലൂടെ ശ്രദ്ധേയൻ   


എന്നാൽ, ആ സമയത്താണ് പേരക്കുട്ടിയായ രാകേഷ് സഖാരെ ഗംഗാഭായുടെ കാലുകളിൽ നേരിയ ചലനം ശ്രദ്ധിച്ചത്. ഉടൻ തന്നെ മൂക്കിലെ പഞ്ഞി മാറ്റിയപ്പോൾ അവർ ആഴത്തിൽ ശ്വസിച്ചു. തങ്ങൾ നഷ്ടപ്പെട്ടുവെന്ന് കരുതിയ മുത്തശ്ശി ജീവനോടെയിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ ആ വീട് ആഘോഷഭരിതമായി. ചടങ്ങുകൾക്കായി കൊണ്ടുവന്ന പന്തലും കസേരയുമെല്ലാം നീക്കം ചെയ്തു.  
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അത്ഭുതകരമായ തിരിച്ചുവരവിനിടയിലാണ് ഇന്നലെ അവരുടെ ജന്മദിനമാണെന്ന കാര്യം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ 103-ാം ജന്മദിനം ഗംഭീരമായി ആഘോഷിക്കാൻ അവർ തീരുമാനിച്ചു. ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സങ്കടത്തോടെ വന്നവർ ജന്മദിന കേക്കും കഴിച്ച് സന്തോഷത്തോടെ മടങ്ങുന്ന കാഴ്ച ആ പ്രദേശത്തെ പ്രധാന ചർച്ചാവിഷയമായി മാറി. രണ്ടാം ജന്മം ലഭിച്ച മുത്തശ്ശിയെ കാണാൻ ഇപ്പോൾ അയൽഗ്രാമങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം എക്സിൽ നിന്ന് എടുത്തതാണ്. English Summary:
Woman Revives Just Before Funeral: 103-year-old woman revives during her own funeral preparations in Ramtek, Nagpur. Instead of a funeral procession, the family celebrated her 103rd birthday. The incredible turn of events has turned sorrow into joy for the family and local community.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210