ചെന്നൈ ∙ രാജ്യത്തെ വടക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളെ കുറിച്ചുള്ള ഡിഎംകെ എംപി ദയാനിധി മാരന്റെ പ്രസംഗം വിവാദമായി. ചെന്നൈയിലെ ഒരു വനിതാ കോളജിലെ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ദയാനിധി മാരൻ തമിഴ്നാട്ടിലെ പെൺകുട്ടികളെ വടക്കൻ സംസ്ഥാനങ്ങളിലെ പെൺകുട്ടികളോടു താരതമ്യം ചെയ്തു സംസാരിച്ചത്. എംപിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയ്ക്ക് തുടക്കമിട്ടു.
Also Read കരൂർ ദുരന്തം: വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാൻ നിർദേശം
‘നമ്മുടെ പെൺകുട്ടികൾ അഭിമാനിക്കണം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ, പെൺകുട്ടികൾ ജോലിക്ക് പോകരുതെന്നും പകരം വീട്ടുജോലികൾ ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു, എന്നാൽ ഇവിടെ പെൺകുട്ടികൾ പഠിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ്’ – ദയാനിധി മാരൻ പറഞ്ഞു.
Also Read തിരഞ്ഞെടുപ്പിലെ സഖ്യം സർക്കാരിൽ വേണ്ട; മന്ത്രിസഭയിൽ സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ മോഹം നിരസിച്ച് ഡിഎംകെ
വടക്കൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള അവസരങ്ങൾ നിഷേധിക്കപ്പെടുകയാണെന്നാണ് എംപി പറഞ്ഞത്. വടക്കൻ സംസ്ഥാനങ്ങളിൽ പഠിപ്പിക്കാനും സ്വന്തമായി കരിയർ നേട്ടമുണ്ടാക്കുന്നതിൽനിന്നും പെൺകുട്ടികളെ നിരുത്സാഹപ്പെടുത്തുന്നു. എന്നാൽ തമിഴ്നാട്ടിൽ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നെന്നും ഡിഎംകെ എംപി പറഞ്ഞു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Dayanidhi Maran\“s Remarks : DMK MP Dayanidhi Maran\“s speech comparing girls in Tamil Nadu with those in North Indian states has sparked controversy. The MP claimed that girls in northern states are discouraged from pursuing education and careers, while Tamil Nadu promotes women\“s empowerment.