ചെന്നൈ ∙ ശുചീകരണ തൊഴിലാളിക്ക് റോഡരികിൽ കിടന്ന ബാഗിൽനിന്നും ലഭിച്ചത് 45 ലക്ഷം രൂപ വിലമതിക്കുന്ന 45 പവന്റെ സ്വർണാഭരണങ്ങൾ. പതിവുപോലെ ടി നഗറിൽ ശുചീകരണ പ്രവൃത്തി ചെയ്യുമ്പോഴാണ് പത്മ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടത്. ബാഗ് തുറന്നു നോക്കിയപ്പോഴാണ് നിറയെ സ്വർണാഭരണങ്ങൾ കണ്ടത്. ഒട്ടും സമയം കളയാതെ ബാഗുമായി സമീപത്തെ പോണ്ടിബസാർ പൊലീസ് സ്റ്റേഷനിലെത്തി പത്മ സ്വർണം കൈമാറി.
Also Read രോഗിയുടെ ശരീരത്തിൽ നിന്ന് വിഷപ്പുക; ബോധരഹിതരായി 27 ജീവനക്കാർ, എമർജൻസി റൂമിൽ ആ ‘45 മിനിറ്റിൽ’ സംഭവിച്ചതെന്ത്?, ദുരൂഹത
ഉടമയെ തേടിയുള്ള പൊലീസ് അന്വേഷണത്തിൽ സ്വർണാഭരണം നങ്കനല്ലൂർ സ്വദേശിയായ രമേശിന്റേതാണെന്ന് കണ്ടെത്തി. ഒട്ടേറെപ്പേർ പത്മയുടെ സത്യസന്ധതയിൽ അഭിനന്ദിക്കാനെത്തി. പത്മയുടെ മാതൃകാപരമായ പെരുമാറ്റത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഒരു ലക്ഷം രൂപ പാരിതോഷികം നൽകി.
Also Read ബിജെപി ഭരിക്കുന്ന പഞ്ചായത്തിലെ വാഹനത്തിൽ കാവിഹാരം; 3 മണിക്കൂർ സമരം ചെയ്ത് മാറ്റിച്ച് ഇടത് അംഗങ്ങൾ
വർഷങ്ങൾക്കു മുൻപ് പത്മയുടെ ഭർത്താവ് സുബ്രഹ്മണിക്കും മറീന ബീച്ചിനു സമീപത്തുനിന്നും ബാഗിൽ പണം ലഭിച്ചിരുന്നു. ഒന്നരലക്ഷം രൂപയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നത്. ഇതും പൊലീസിനു കൈമാറിയിരുന്നു. വാടകവീട്ടിൽ കഴിയുന്ന ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Honest worker finds gold and returns it to the police. A sanitation worker in Chennai found gold jewelry worth ₹45 lakhs and handed it over to the police, leading to the owner being found and a reward from the Chief Minister.