cy520520 • The day before yesterday 11:50 • views 337
ന്യൂഡൽഹി ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിജിറ്റൽ അറസ്റ്റിലൂടെ ഡൽഹിയിൽനിന്നു മാത്രം സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത് 1,250 കോടി രൂപ. രാജ്യവ്യാപകമായി 20,000 കോടിയോളം രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയെടുത്തതായി ഡൽഹി പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഗ്രേറ്റർ കൈലാഷിലെ വൃദ്ധ ദമ്പതികളിൽനിന്ന് 14.85 കോടി രൂപ തട്ടിയെടുത്ത സംഭവമാണ് ഇതിൽ പുതിയത്. ഡിജിറ്റൽ തട്ടിപ്പിനെതിരെയുള്ള ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും സന്ദേശങ്ങളും അതു തടയാൻ സഹായിച്ചിട്ടില്ലെന്നും സംഭവം തെളിയിക്കുന്നു. ഫോൺ കോളർ ടൂണുകളായും മെസേജുകളായും അധികൃതർ ഡിജിറ്റൽ തട്ടിപ്പിനെതിരെ ക്യാംപെയ്ൻ നടത്തിയിരുന്നു.
- Also Read ഡിജിറ്റൽ അറസ്റ്റ്; പണം തട്ടാനുള്ള ശ്രമം പൊലീസിന്റെ സഹായത്തോടെ പൊളിച്ച് റിട്ടയേർഡ് ബാങ്ക് മാനേജർ
കംബോഡിയ, വിയറ്റ്നാം, ലാവോസ്, മലേഷ്യ, ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നാണു തട്ടിപ്പുസംഘം വല വിരിക്കുന്നത്. മറ്റു രാജ്യങ്ങളായതിനാൽ പൊലീസിന്റെ അന്വേഷണത്തിനും പരിമിതിയുണ്ട്. ചെറിയ തട്ടിപ്പുസംഘങ്ങളും താഴെത്തട്ടിലുള്ളവരുമാണു പലപ്പോഴും പിടിയിലാകുന്നത്. അതേസമയം, തട്ടിപ്പുകാർ കടത്തുന്ന തുക തിരികെ പിടിക്കുന്നതിൽ പുരോഗതിയുണ്ട്. 2024ൽ 10 ശതമാനമായിരുന്ന വീണ്ടെടുക്കൽ നിരക്ക് 2025ൽ 24 ശതമാനമായി ഉയർന്നു എന്നതാണ് ഏക ആശ്വാസം.
- Also Read പിഎം നൈപുണ്യ പദ്ധതി: വൻ അഴിമതിയെന്ന് കോൺഗ്രസ്; 94.53% ഗുണഭോക്താക്കൾക്കും വ്യാജ ബാങ്ക് അക്കൗണ്ടുകൾ
∙ലക്ഷ്യമിടുന്നത് വയോധികരെ
- Also Read സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
- സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
- ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
MORE PREMIUM STORIES
വയോധികരും ഒറ്റയ്ക്കു താമസിക്കുന്നവരുമാണു ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാരുടെ പ്രധാന ഇരകൾ. കുരുക്കിലാക്കാനും പണം ലഭിക്കാനും എളുപ്പം ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരിൽനിന്നാണെന്നു തട്ടിപ്പുകാർ കരുതുന്നു. ഡിജിറ്റൽ കാര്യങ്ങളിലെ അറിവില്ലായ്മയും ഇരകളെ സൃഷ്ടിക്കുന്നു. ഇതര സംസ്ഥാനത്തും വിദേശത്തും പഠിക്കുന്ന കുട്ടികളുടെ നാട്ടിലുള്ള മാതാപിതാക്കളെയും സംഘം ലക്ഷ്യംവയ്ക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു. മകനെയോ മകളെയോ ലഹരിയുമായി പിടികൂടിയെന്നും അറസ്റ്റ് ചെയ്യരുതെങ്കിൽ പണം അയയ്ക്കാനുമാണ് അറിയിക്കുക. വിദ്യാർഥികളുടെ ക്ലാസ് സമയം കണക്കാക്കിയാണു നാട്ടിലേക്കു വിളിയെത്തുന്നത്. ക്ലാസിലായതിനാൽ വിദ്യാർഥികൾക്കു മാതാപിതാക്കളുടെ ഫോൺ എടുക്കാൻ കഴിയില്ല. മാതാപിതാക്കൾ കരുതും മക്കൾ പൊലീസിന്റെ പിടിയിലായെന്ന്. കോൾ കട്ട് ചെയ്താൽ പല നമ്പറുകളിൽനിന്നു വിളിച്ചു പരിഭ്രാന്തരാക്കും. അപരിചിത കോളുകളും ഭീഷണിസന്ദേശങ്ങളുമെത്തിയാൽ പരിഭ്രമിക്കാതെ ഉടൻ തങ്ങളെ വിവരമറിയിക്കണമെന്നാണു പൊലീസ് പറയുന്നത്.
∙തട്ടിപ്പുകൾ പലവിധം
ഓൺലൈൻ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് ഡിജിറ്റൽ തട്ടിപ്പ് നടത്തുന്നതും ഏറുകയാണ്. ടെലിഗ്രാം ആപ്പിലൂടെയും വാട്സാപ് ഗ്രൂപ്പുകളിലൂടെയുമുള്ള തട്ടിപ്പാണു പ്രധാന രീതി. തട്ടിപ്പ് സംഘങ്ങളിലെ 30– 50 പേരടങ്ങുന്ന ഗ്രൂപ്പിലേക്കാകും ആളുകളെ ആഡ് ചെയ്യുന്നത്. ഒരു ലക്ഷം നിക്ഷേപിച്ചപ്പോൾ 2 ലക്ഷം തിരികെ കിട്ടിയെന്ന പോലുള്ള സ്ക്രീൻഷോട്ടുകൾ തട്ടിപ്പുകാരിൽ പലരും പല സമയങ്ങളിലായി ഗ്രൂപ്പിൽ ഷെയർ ചെയ്യും. അതു വിശ്വാസത്തിലെടുത്താണു പലരും പണം നിക്ഷേപിക്കുന്നത്.
ടെലിഗ്രാമിലെ ബോട്ടുകളിലൂടെയുള്ള ട്രേഡിങ് തട്ടിപ്പാണു മറ്റൊരു രീതി. ഇന്ത്യൻ രൂപ നൽകി ഡോളർ വാങ്ങി നിക്ഷേപിച്ചാൽ 18 മാസം കൊണ്ട് പണം ഇരട്ടിയാക്കി നൽകാമെന്നു പറയും. മണി ചെയിൻ പോലെ ആളുകളെ ചേർത്താൽ ലാഭവിഹിതവും ലഭിക്കും. ആദ്യ മാസങ്ങളിൽ പലർക്കും ലാഭവിഹിതം നൽകി വിശ്വാസമുണ്ടാക്കും. പിന്നീട് തട്ടിപ്പ് നടത്തും. ഡൽഹിയിൽ കഴിഞ്ഞ 2 മാസത്തിനിടെ 5 കോടി രൂപയിലേറെ ഇത്തരം ട്രേഡിങ് തട്ടിപ്പുകളിലൂടെ നഷ്ടമായിട്ടുണ്ടെന്നാണു പൊലീസ് കണക്ക്. English Summary:
The Rise of Digital Arrest Scams in India: Digital arrest scam is a growing concern with significant financial losses. Cybercriminals target vulnerable individuals, particularly the elderly, through deceptive online tactics. Staying vigilant and reporting suspicious activity is crucial to preventing these scams. |
|