ഇൻഡോർ∙ ഇൻഡോറിൽ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു. ഭഗവാൻദാസ് ഭർണെ (64) എന്നയാളാണ് ഒടുവിലായി മരിച്ചത്. 10 ദിവസത്തോളമായി ഇയാൾ ചികിത്സയിലായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭഗവൻദാസിനെ പിന്നീട് ബോംബെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. പിന്നാലെ ഹൃദയസ്തംഭനം ഉണ്ടായി. സിപിആർ നൽകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്ത ഭഗവൻദാസിന്റെ നില അതിവേഗം വഷളാവുകയായിരുന്നു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നാണ് അദ്ദേഹം മരിച്ചതെന്ന് കുടുംബം അറിയിച്ചു.
- Also Read കുടിവെള്ള പൈപ്പ് ലൈനിന് മുകളിൽ ശൗചാലയം; മരണങ്ങൾ: രാജ്യത്തെ വൃത്തിയുള്ള നഗരത്തിന് എവിടെ പിഴച്ചു?
തീവ്രവപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ കണക്കുകളിൽ വർധനവുണ്ട്. ജനുവരി എട്ടിന് 10 പേരും, ജനുവരി പത്തിന് 11 പേരും, ജനുവരി പതിനൊന്നിന് 13 പേരുമായിരുന്നു ഐസിയുവിൽ ഉണ്ടായിരുന്നത്. ദിവസങ്ങളായി മൂന്ന് രോഗികൾ വെന്റിലേറ്റർ സഹായത്തിൽ കഴിയുന്നതായും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളും പരിശോധനകളും പുരോഗമിക്കുമ്പോഴും ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച ഭഗീരഥ്പുരയിൽ പരിഭ്രാന്തി തുടരുകയാണ്. കുടിക്കാനും പാചകത്തിനും ടാപ്പിലെ വെള്ളം ഉപയോഗിക്കുന്നത് വലിയ തോതിൽ നിർത്തിയതായും കുഴൽക്കിണർ, കുപ്പിവെള്ളം എന്നിവയെയാണു പകരം ആശ്രയിക്കുന്നതെന്നും താമസക്കാർ പറയുന്നു. ഉപയോഗിക്കുന്നതിന് മുമ്പ് വെള്ളം തിളപ്പിക്കുകയും ചെയ്യുന്നുണ്ട്.
- Also Read 2 വർഷം മുൻപേ മുന്നറിയിപ്പ്, പരാതിയിൽ ബിജെപി ഭരിക്കുന്ന കോർപറേഷന്റെ അലംഭാവം; ഇൻഡോർ കുടിവെള്ള ദുരന്തത്തിൽ മരണം 10 ആയി
English Summary:
Indore Water Contamination : The death toll from drinking contaminated water in Indore has risen to 23. The latest victim was a 64-year-old man named Bhagwandas Bharne. He had been undergoing treatment for about 10 days. Family members said that Bhagwandas was first admitted to a private hospital and was later shifted to Bombay Hospital. |