ശ്രീനഗർ∙ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള നൗഷേര സെക്ടറിൽ പാക്കിസ്ഥാൻ ഡ്രോണിനു നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തതായി റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. മേഖലയിൽ കൂടുതൽ ഡ്രോണുകൾ കണ്ടെത്തിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്. ഡ്രോണുകൾ ആയുധങ്ങളോ മയക്കുമരുന്നോ മേഖലയിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് സൈന്യം പരിശോധിച്ചു വരികയാണ്.
- Also Read ‘ഒന്നോ, രണ്ടോ അല്ല... ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം ചാവേറുകൾ; എണ്ണമറിഞ്ഞാൽ ഞെട്ടും’: മുന്നറിയിപ്പുമായി മസൂദ് അസ്ഹർ
ഇന്നലെ പാക്ക് അധീന കശ്മീരിന്റെ ഭാഗത്തു നിന്നു വന്ന ഒരു ഡ്രോൺ സാംബ സെക്ടറിൽ ആയുധങ്ങൾ നിക്ഷേപിച്ചിരുന്നു. മെഷീൻ ഗണ്ണുകൾ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകളെ നേരിട്ടത്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് നിരവധി പാക്ക് ഡ്രോണുകളെ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. അതിനുശേഷം ഡ്രോണുകളുടെ സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഇന്ന് മാത്രം അഞ്ച് തവണയെങ്കിലും പാക്ക് ഡ്രോണുകളുടെ അതിക്രമിച്ചു കയറൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. English Summary:
Kashmir Border on High Alert: Pak drones near LoC have triggered a high alert after the Indian Army opened fire on an unmanned aerial vehicle in Kashmir\“s Naushera sector. Security forces are now conducting a search operation following multiple reported intrusions and the suspicion of airdropped weapons. |
|