ന്യൂഡൽഹി∙ ഔദ്യോഗിക ആവശ്യങ്ങൾക്കായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ‘വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2026’ന്റെ ഉദ്ഘാടന ചടങ്ങിൽ യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Also Read രാഹുൽ അറസ്റ്റിൽ, സ്ഥിരം കുറ്റവാളിയെന്ന് റിമാൻഡ് റിപ്പോർട്ട്; കളിക്കാൻ നിൽക്കരുതെന്ന് യുഎസ്, വെല്ലുവിളിച്ച് ഇറാൻ - ഇന്നത്തെ പ്രധാന വാർത്തകൾ
മൊബൈൽ ഫോണും ഇന്റർനെറ്റും ഒഴിവാക്കുന്നു എന്നത് സത്യമാണോ എന്ന ചോദ്യത്തിന് ഡോവലിന്റെ മറുപടി ഇങ്ങനെ:
‘‘ഞാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ല എന്നത് സത്യമാണ്. കുടുംബപരമായ കാര്യങ്ങൾക്കോ അല്ലെങ്കിൽ മറ്റു രാജ്യങ്ങളിലുള്ളവരുമായി സംസാരിക്കാനോ അല്ലാതെ ഫോണും ഉപയോഗിക്കാറില്ല. അത് അനിവാര്യമായ കാര്യമാണ്. എന്റെ ജോലികൾ ആ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. ആശയവിനിമയത്തിന് മറ്റു നിരവധി മാർഗങ്ങളുണ്ട്. ആളുകൾക്ക് അറിയാത്ത ചില അധിക സംവിധാനങ്ങളും ആശയവിനിമയത്തിനായി ഒരുക്കേണ്ടിവരും’’– ഡോവൽ പറഞ്ഞു.
- എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
- ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
- പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
MORE PREMIUM STORIES
ഇന്ത്യയുടെ അഞ്ചാമത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവൽ. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പതിറ്റാണ്ടുകളായി ഇന്റലിജൻസ്, ആഭ്യന്തര സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. 1945ൽ ഉത്തരാഖണ്ഡിൽ ജനിച്ച ഡോവൽ 1968ലാണ് ഐപിഎസിൽ ചേർന്നത്. മിസോറാം, പഞ്ചാബ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ കലാപ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. English Summary:
Ajit Doval\“s Revelation: Ajit Doval avoids using mobile phones and the internet for official work. He relies on alternative communication methods due to the nature of his responsibilities. This approach ensures enhanced security and controlled communication channels for sensitive information. |