search

രാഹുൽ അറസ്റ്റിൽ, സ്ഥിരം കുറ്റവാളിയെന്ന് റിമാൻഡ് റിപ്പോർട്ട്; കളിക്കാൻ നിൽക്കരുതെന്ന് യുഎസ്, വെല്ലുവിളിച്ച് ഇറാൻ - ഇന്നത്തെ പ്രധാന വാർത്തകൾ

Chikheang Yesterday 11:50 views 162
  



ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ സ്ഥിരം കുറ്റവാളിയാണെന്ന് റിമാൻഡ് റിപ്പോർട്ട് വന്നതും തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപിന് ഇറാൻ മുന്നറിയിപ്പ് നൽകിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. സിറിയയിൽ യുഎസിന്റെ വ്യോമാക്രമണമുണ്ടായതും ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആൾക്കൂട്ട കൊലപാതകത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതും ശ്രദ്ധിക്കപ്പെട്ടു. വീടു പണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചത് ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി...

ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് റിമാൻഡ് റിപ്പോർട്ട്. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈഎസ്പി എൻ.മുരളീധരൻ റിമാൻഡ് അപേക്ഷ നൽകിയത്.

സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുൽ മാങ്കൂട്ടത്തിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചതായി യുവതിയുടെ പരാതിയിൽ പറയുന്നു. തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗർഭിണിയായപ്പോൾ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓർമിപ്പിച്ച് ഭീഷണി തുടർന്നു.
    

  • എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
  • പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തങ്ങൾക്കുനേരെയുള്ള ഏത് ആക്രമണത്തിനും തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ഇസ്രയേലും മേഖലയിലെ യുഎസ് സൈനിക ആസ്ഥാനങ്ങളുമാകും ലക്ഷ്യമിടുകയെന്നും സ്പീക്കർ മുഹമ്മദ് ബക്വർ ഖാലിബാഫ് പാർലമെന്റിൽ പറഞ്ഞു.  

ഇറാനിലെ സർക്കാർവിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെ സഹായിക്കാൻ തയാറാണെന്ന വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ് ‍ഡോണൾ‍‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം. ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ശനിയാഴ്ച അർധരാത്രിയോടെ വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായാണു സൂചന. കഴിഞ്ഞ മാസം സിറിയയിൽ വച്ച് നടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.

ബംഗ്ലദേശിൽ ഹിന്ദുക്കൾക്കെതിരായ ആൾക്കൂട്ട കൊലപാതകത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദിലാണ് 23 വയസ്സുള്ള ഹിന്ദു കർഷകനെ ഭൂവുടമ വെടിവച്ചു കൊലപ്പെടുത്തിയത്. കെലാഷ് കോലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 2 പേരെ പാക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.

വീടു പണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടള വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റെയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. English Summary:
TODAY\“S RECAP 11-1-2026
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160837