search

പ്രതിഷേധാഗ്നിയിൽ ഇറാൻ; പരിഹാരനീക്കം ഫലിക്കുമോ?

deltin33 The day before yesterday 11:49 views 263
  

  

  

  



1979ലെ വിപ്ലവത്തിനു ശേഷം നാലര പതിറ്റാണ്ടു പിന്നിടുമ്പോൾ, ഭരണവീഴ്ചകൾ സൃഷ്ടിച്ച കടുത്ത ആഭ്യന്തര പ്രതിസന്ധിയെ നേരിടുകയാണ് ഇറാൻ. ഉപരോധങ്ങൾ മൂലം തകർന്ന സമ്പദ്‌വ്യവസ്ഥയും ഇസ്രയേലിൽനിന്നും യുഎസിൽനിന്നുമുള്ള യുദ്ധഭീഷണിയും ഇറാന്റെ ആശങ്കകൾ ഇരട്ടിയാക്കുന്നു.

  • Also Read ഇറാനിൽ മരണം 500 കടന്നു; ശക്തമായ നീക്കത്തിന് തയാറെടുക്കുന്നുവെന്ന് ട്രംപ്, ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ മസ്കിന്റെ സഹായം തേടും   


രാഷ്ട്രീയ കാരണങ്ങളാലുണ്ടായ എഴുപതുകളിലെ പ്രതിസന്ധിയിൽനിന്നു ഭിന്നമായി, ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ കേന്ദ്രബിന്ദു തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയാണ്. അവശ്യസാധനവില കുതിച്ചുയർന്നത് ഇറാൻ റിയാലിന്റെ മൂല്യം കൂപ്പുകുത്താൻ കാരണമായി. ഒരു യുഎസ് ഡോളറിന് 42,000 എന്ന നിലയിലായിരുന്ന മൂല്യം കഴിഞ്ഞ ഡിസംബർ 28 ആയപ്പോഴേക്കും 14 ലക്ഷമായി ഇടിഞ്ഞു! പണപ്പെരുപ്പം 52 ശതമാനത്തിനു മുകളിലായി. പുതിയ ആണവകരാറിന് ഇറാൻ വഴങ്ങാത്തതിനെത്തുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളാണ് റിയാലിന്റെ തകർച്ചയ്ക്കു പ്രധാനകാരണം. പതിറ്റാണ്ടുകൾക്കിടയിലുണ്ടായ ഏറ്റവും വലിയ വരൾച്ചയും ഈ വർഷം ഇറാൻ അനുഭവിച്ചു. ഇതു വേനൽക്കാലത്ത് വൈദ്യുതി മുടക്കത്തിനു കാരണമായി.   കേണൽ രാജീവ് അഗർവാൾ

മനുഷ്യാവകാശ അഭിഭാഷകൻ ഡോ. ഖൊസ്രോ അലിഖോർദി ഡിസംബർ എട്ടിനു ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെ ജനരോഷം ആളിക്കത്തി. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിലെയും മറ്റു പ്രധാന വാണിജ്യകേന്ദ്രങ്ങളിലെയും വ്യാപാരികൾ കടകളടച്ച് തെരുവിലിറങ്ങി. ഇതോടെ, ഇറാന്റെ 31 പ്രവിശ്യകളിൽ 25ലും പ്രക്ഷോഭം പടർന്നു. ഏതാണ്ട് 200 കേന്ദ്രങ്ങളിലാണ് സർക്കാർവിരുദ്ധ പ്രകടനങ്ങൾ നടന്നത്.
    

  • സന്നിധാനത്ത് യേശുദാസ് പതിവായി പാടുന്നത് ഈ പാട്ട് ; ഒറ്റ ദിവസം 10 പാട്ടും പാടി ജയചന്ദ്രൻ ; ഈ അയ്യപ്പൻ പാട്ടുകൾ സംഗീത ചക്രവർത്തിമാരുടെ കാണിക്ക
      

         
    •   
         
    •   
        
       
  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രക്ഷോഭങ്ങൾ രൂക്ഷമായതോടെ ഭരണകൂടം അടിച്ചമർത്തൽ നടപടി ആരംഭിച്ചു. ഇന്റർനെറ്റ് നിരോധിച്ചതിനാൽ ആധികാരിക വിവരങ്ങൾ പുറംലോകത്തേക്ക് എത്തുന്നില്ല. പ്രക്ഷോഭം സാവധാനം തീവ്രതയാർജിച്ചുവരികയാണെന്നു പുറത്തെത്തുന്ന ദൃശ്യങ്ങൾ തെളിയിക്കുന്നു. ചിലയിടങ്ങളിൽ സൈന്യത്തെ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, സൈനിക മേധാവി ഭരണകൂടത്തിനു പിന്തുണ പ്രഖ്യാപിച്ചത് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്ക് ആശ്വാസകരമാണ്.

  • Also Read പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക്, ചർച്ചയ്ക്ക് തയാറെന്ന് ഇറാൻ പ്രസിഡന്റ്; ‘ശത്രുക്കൾ രാജ്യത്തേക്ക് ഭീകരരെ കടത്തിവിട്ടു’   


പ്രക്ഷോഭകാരികളെ ‘അക്രമികൾ’ എന്നു വിശേഷിപ്പിച്ച ഖമനയി, അവർ അമേരിക്കയുടെ പ്രേരണയാലാണു പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. ‘കഴിഞ്ഞ രാത്രി ടെഹ്‌റാനിൽ ഒരുകൂട്ടം അക്രമികൾ വരികയും അവർക്കുതന്നെ അവകാശപ്പെട്ട ഒരു കെട്ടിടം യുഎസ് പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ നശിപ്പിക്കുകയും ചെയ്തു’. ഔദ്യോഗിക ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കൈകളിൽ ‘ആയിരത്തിലേറെ ഇറാനികളുടെ രക്തം പുരണ്ടിട്ടുണ്ടെ’ന്നും ആരോപിച്ചു. യുഎസിന്റെ പിന്തുണയോടെ ജൂണിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെക്കുറിച്ചായിരുന്നു ആ പരാമർശം.   

റിസ ഷാ പഹ്‌ലവി രണ്ടാമന് അനുകൂലമായി ഉയരുന്ന മുദ്രാവാക്യങ്ങളാണ് ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നത്. 1979ൽ ഖുമൈനി വിപ്ലവത്തിലൂടെ അധികാരഭ്രഷ്ടനാക്കിയ ഷാ മുഹമ്മദ് റിസ പഹ്‌ലവിയുടെ മകനായ ഇദ്ദേഹം വിദേശത്താണ്. ജനങ്ങളുടെ പരാതികൾ കേൾക്കുമെന്ന് ഉറപ്പുനൽകിയും സാമ്പത്തിക അരാജകത്വം പരിഹരിക്കാൻ ശ്രമിച്ചും പ്രതിഷേധക്കാരെ ശാന്തരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആദ്യപടിയായി, ഓരോരുത്തർക്കും അവശ്യസാധനങ്ങൾ വാങ്ങാൻ പ്രതിമാസം ഏഴു യുഎസ് ഡോളർ വീതം നൽകും. തുടർന്ന് വിനിമയനിരക്കുകൾ പിടിച്ചുനിർത്താനും വിപുലമായ സാമ്പത്തിക നടപടികൾക്കും ശ്രമിക്കും.

  • Also Read എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?   


യുഎസ് - ഇസ്രയേൽ ഘടകം

സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാൻ കൊന്നൊടുക്കിയാൽ യുഎസ് അവരുടെ രക്ഷയ്ക്കെത്തുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ‘യുഎസ് അവരുടെ സൈനികരുടെ സുരക്ഷ നോക്കിയാൽ കൊള്ളാം’ എന്നാണ് ഇറാന്റെ പരമോന്നത ദേശീയസുരക്ഷാ സമിതി (എസ്എൻഎസ്‌സി) സെക്രട്ടറി അലി ലാരിജാനി മറുപടി നൽകിയത്. ബാലിസ്റ്റിക് മിസൈലുകൾ പുനർനിർമിച്ചാൽ ഇറാനെതിരെ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അശാന്തി മുതലെടുത്ത് ഇസ്രയേലും യുഎസും ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. യുഎസ് വിമാനങ്ങൾ ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലും ഹോർമുസ് കടലിടുക്കിലും നിരീക്ഷണം നടത്തുന്നുണ്ട്. വലിയ സൈനിക വിന്യാസങ്ങൾ നടക്കുന്നതായാണു വിവരം.

  • Also Read ക്യൂബയെ വിരട്ടി ട്രംപ്; ഇറാനെതിരെ യുദ്ധത്തിന് തന്നെ? ഗ്രീൻലൻഡിലേക്കും സ്പെഷൽ സൈന്യം, ‘പരോക്ഷമായി’ ആഞ്ഞടിച്ച് മോദി   


ആക്രമണം ഉണ്ടാകുന്നതുവരെ കാത്തിരിക്കില്ലെന്നും ‘മുൻകൂർ പ്രത്യാക്രമണം’ നടത്തുമെന്നുമുള്ള സൂചനയാണ് ഇറാൻ നൽകുന്നത്. ടെഹ്‌റാനിലും ഇറാഖ് അതിർത്തിയിലും ആണവനിലയങ്ങൾക്കു ചുറ്റുമെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ഇസ്കന്ദർ മിസൈലുകൾ റഷ്യ ഇറാനു നൽകിയതായും റിപ്പോർട്ടുകളുണ്ട്.

ഖമനയിക്കു ശേഷം ആര്?

86 വയസ്സുള്ള ആയത്തുല്ല അലി ഖമനയിയുടെ ആരോഗ്യനില വഷളായതോടെ അദ്ദേഹത്തിന്റെ പിൻഗാമി ആരെന്നതിലും അനിശ്ചിതത്വമുണ്ട്. പിൻഗാമി സ്ഥാനത്തേക്കു പരിഗണിക്കാൻ മൂന്നു പുരോഹിതരുടെ പേരുകൾ ഖമനയി നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇസ്‌ലാമിക് റവലൂഷനറി ഗാർഡ് കോറുമായി (ഐആർജിസി) അടുത്തബന്ധം പുലർത്തുന്ന, ഖമനയിയുടെ മകൻ മുജ്തബ ഇക്കൂട്ടത്തിലില്ല. പിൻഗാമിയാകാൻ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ആളാണ് അദ്ദേഹം. മുൻ പ്രസിഡന്റ് ഹസൻ റൂഹാനി, 1979ലെ വിപ്ലവത്തിന്റെ നായകനായ ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പേരക്കുട്ടി ഹസൻ ഖുമൈനി എന്നിവരുടെ പേരുകളാണ് ഇപ്പോൾ കേൾക്കുന്നത്.   

റൂഹാനി പ്രസിഡന്റായിരിക്കെയാണ് 2015 ജൂലൈയിൽ ഇറാൻ ആണവ കരാർ ഒപ്പിട്ടത്. ഖോമിലെയും നജഫിലെയും ഷിയാ മതപാഠശാലകൾക്കും അദ്ദേഹം സ്വീകാര്യനാണ്. ഹസൻ ഖുമൈനിക്ക് റവലൂഷനറി ഗാർഡ്സുമായുള്ള ബന്ധം ഗുണം ചെയ്തേക്കാം. പ്രതിരോധശേഷി ശക്തമാക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തിനു സുരക്ഷാവൃത്തങ്ങളിൽ വലിയ പിന്തുണയുണ്ട്.

ഇനിയെന്ത്?

അശാന്തി ഗ്രാമങ്ങളിലേക്കു പടർന്നാൽ അതു ഭരണകൂടത്തിനു ഭീഷണിയാകാം. സർക്കാരിന് അതു നന്നായി അറിയാം. അതുകൊണ്ടാണ് പരിഷ്‌കാരങ്ങൾ ഉറപ്പുനൽകിയും പണം നൽകിയും കേന്ദ്ര ബാങ്ക് ഗവർണറെ പുറത്താക്കിയും അവർ വിട്ടുവീഴ്ചാ മനോഭാവം കാണിക്കുന്നത്. എങ്കിലും, സാഹചര്യം നിയന്ത്രണാതീതമായേക്കാം. റിസ പഹ്‌ലവിയുടെ ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ കൂടുതൽ പ്രതിഷേധക്കാരെ തെരുവിലിറക്കിയിട്ടുണ്ട്. ഏകാധിപതിക്കു മരണം, ഇതാണ് അന്തിമപോരാട്ടം എന്നീ മുദ്രാവാക്യങ്ങളാണ് അവർ മുഴക്കുന്നത്. എന്തായാലും, ആവർത്തിച്ചുയരുന്ന പ്രതിഷേധ തരംഗങ്ങളിൽനിന്നു വ്യക്തമാകുന്നൊരു കാര്യമുണ്ട്: ഇറാനിലെ സമൂഹവും ഭരണകൂടവും തമ്മിലുള്ള അകലം ഏറിയേറി വരുന്നു.

(പശ്ചിമേഷ്യ രാഷ്ട്രീയ വിദഗ്ധനായ ലേഖകൻ ന്യൂഡൽഹിയിലെ ചിന്തൻ റിസർച് ഫൗണ്ടേഷനിൽ സീനിയർ റിസർച് കൺസൽറ്റന്റാണ്)
English Summary:
Iran protests 2022 have engulfed the nation, with anti-government demonstrations erupting across 25 provinces. The embattled regime faces a severe domestic crisis due to governance failures and a crumbling economy hit by sanctions, compounded by the threat of war from the US and Israel.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470611