എരുമപ്പെട്ടി∙ വൃക്കയ്ക്ക് ഗുരുതരമായ രോഗം ബാധിച്ച 7 വയസ്സുകാരൻ ഉദാരമനസ്സുകളുടെ കനിവ് തേടുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ 10 ാം വാർഡ് ചിറ്റണ്ടയിലെ വലിയകത്ത് വീട്ടിൽ മുനീർ– ആമിന ദമ്പതികളുടെ മകനായ അയാനാണ് നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം ബാധിച്ച് കഴിഞ്ഞ മൂന്നരവർഷമായി എറണാകുളം അമൃത ആശുപത്രിയിലെ ചികിത്സയിൽ കഴിയുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി വരുന്ന പണം ഇൗ കുടുംബത്തിന് താങ്ങാനാവുന്നതിന് അപ്പുറമാണ്. അയാന്റെ ചികിത്സയയ്ക്കും ശസ്ത്രക്രിയയ്ക്കും പണം സമാഹരിക്കുന്നതിനായി നാട്ടുകാർ ചേർന്ന് അയാൻ ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്കിന്റെ വരവൂർ ശാഖയിൽ സമിതി ചികിത്സാ സഹായം സമാഹരിക്കുന്നതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 40740101090435. ഐഎഫ്എസ്‌സി കോഡ്: KLGB 0040740
ഫോൺ : 9074307169. English Summary:
Kidney disease in children is a serious condition requiring extensive medical care. This 7-year-old boy from Erumapetty, Kerala, needs financial assistance for a kidney transplant due to Nephrotic Syndrome, and the community is rallying to support him. |
|