search

പ്രവാസികൾ രാജ്യത്ത് ജോലിക്ക് എത്തും മുൻപേ കർശന പരിശോധന; ‘വ്യാജനെ’ തടയാൻ പുതിയ നീക്കവുമായി ഒമാൻ

Chikheang 10 hour(s) ago views 778
  

    



മസ്‌കത്ത് ∙ ഒമാനില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും പ്രഫഷനല്‍ ലൈസന്‍സുകളും തടയുന്നതിന് പ്രവാസികള്‍ക്കുള്ള പ്രവേശന നടപടികള്‍ കര്‍ശനമാക്കി തൊഴില്‍ മന്ത്രാലയം. വിദേശികള്‍ ഒമാനില്‍ ജോലിക്കായി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാഭ്യാസ യോഗ്യതകളും പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളും പരിശോധനക്ക് വിധേയമാക്കും. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ഒമാനില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

  • വീട്ടുടമസ്ഥ കുത്തേറ്റ് മരിച്ചു; ഇസ്രയേലിൽ തൂങ്ങി മരിച്ച മലയാളിയുടെ ഭാര്യ ജീവനൊടുക്കി Gulf News
      

         
    •   
         
    •   
        
       
  • നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ ആശുപത്രിയിൽ നിന്ന് മുങ്ങി; യുവതിക്കായി വ്യാപക തിരച്ചിൽ Europe News
      

         
    •   
         
    •   
        
       


എന്‍ജിനിയറിങ്, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളില്‍ ജോലി നേടുന്നതിന് അതത് സെക്ടറല്‍ സ്‌കില്‍ യൂണിറ്റുകളുടെ അംഗീകാരം മുന്‍കൂട്ടി നേടിയിരിക്കണം. ഒമാന്‍ പ്രഫഷനല്‍ അക്രഡിറ്റേഷന്‍ സംവിധാനത്തിന് കീഴിലാണ് പ്രവാസി തൊഴിലാളികള്‍ക്ക് പ്രീ എന്‍ട്രി ആവശ്യകതകള്‍ കര്‍ശനമാക്കിയിരിക്കുന്നത്. വിദേശി തൊഴിലാളികള്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ അക്കാദമിക്, പ്രഫഷനല്‍ യോഗ്യതകള്‍ പരിശോധിക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പ്രഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വകുപ്പ് ഡയറക്ടര്‍ സഹര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് പറഞ്ഞു.

യോഗ്യത ഔദ്യോഗികമായി പരിശോധിച്ചതിനുശേഷം മാത്രമേ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സ് നല്‍കൂ. ലൈസന്‍സ് നല്‍കിക്കഴിഞ്ഞാല്‍ മാത്രമേ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കൂ, അതായത് അക്രഡിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിദേശ തൊഴിലാളികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ല. പുതിയ പ്രവാസി തൊഴിലാളികള്‍ക്കും നിലവിലുള്ള വിദേശ തൊഴിലാളികള്‍ക്കും ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഈ ആവശ്യകതകള്‍ ബാധകമാണെന്നും, തൊഴില്‍ കാലയളവിലുടനീളം തുടര്‍ച്ചയായ പരിശോധന നടത്തുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഫഷനല്‍ സര്‍ട്ടിഫിക്കറ്റുകളോ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സുകളോ വ്യാജമായി നിര്‍മ്മിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശനമായ പിഴകള്‍ ഒമാന്റെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് സഹര്‍ അല്‍ ശൈഖ് അറിയിച്ചു. നിയമലംഘനത്തിന്റെ തീവ്രതയനുസരിച്ച് സാമ്പത്തിക പിഴകള്‍, വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സുകള്‍ റദ്ദാക്കല്‍, പ്രവാസി തൊഴിലാളികളെ നാടുകടത്തല്‍, ജുഡീഷ്യല്‍ അധികാരികള്‍ക്ക് റഫര്‍ ചെയ്യല്‍ എന്നീ നടപടികളുണ്ടാകും.

അത്തരം ലംഘനങ്ങള്‍ അനുവദിക്കുകയോ അവഗണിക്കുകയോ സഹകരിക്കുകയോ ചെയ്യുന്ന തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും ഉത്തരവാദിത്തം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ക്ക് പ്രാക്ടീസ് ലൈസന്‍സിലും ഒരു ക്വിക്ക് റെസ്‌പോണ്‍സ് (ക്യു ആര്‍) കോഡ് ലഭിക്കും. ഇതുവഴി റിക്രൂട്ട്‌മെന്റിനോ കരാര്‍ പുതുക്കലിനോ മുമ്പ് തൊഴിലുടമകള്‍ക്കും അധികാരികള്‍ക്കും തൊഴിലാളിയുടെ യോഗ്യതാപത്രങ്ങള്‍  പരിശോധിക്കാന്‍ അവസരമൊരുങ്ങും.

ഊര്‍ജ്ജ, ധാതു മേഖല ഉള്‍പ്പെടെ ചില മേഖലകള്‍ക്ക് 2026 ജൂണ്‍ ഒന്ന് വരെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കാലയളവ് അനുവദിച്ചിട്ടുണ്ട്, പിന്നീട് വ്യവസായം, നിയമ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളിലേക്ക് അക്രഡിറ്റേഷന്‍ സംവിധാനം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടെന്നും സഹര്‍ ബിന്‍ അബ്ദുല്ല അല്‍ ശൈഖ് കൂട്ടിച്ചേര്‍ത്തു. English Summary:
Oman’s Ministry of Labour has tightened entry and employment procedures for expatriates to curb the use of fake certificates and fraudulent professional licences, strengthening verification measures across sectors
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160598