search

രാജ്യസഭയിലെ വഴിയടഞ്ഞേക്കും; ഗുലാംനബിയെപ്പോലെ ദിഗ്‌വിജയ്

Chikheang Yesterday 11:47 views 161
  



ന്യൂഡൽഹി ∙ രാജ്യസഭാംഗമെന്ന നിലയിലെ കാലാവധി തീരാൻ 6 മാസം ബാക്കി നിൽക്കെ, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ നീക്കം കോൺഗ്രസിൽ പുതിയ ചർച്ചകൾക്കു വഴിതുറക്കുന്നു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായ ദിഗ്‌വിജയ് എംപിയായി തുടരുമോ എന്നതാണു പ്രധാന ചോദ്യം.

  • Also Read പുതിയ ലേബർ കോഡിന് കീഴിലെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചു; അഭിപ്രായം അറിയിക്കാൻ 45 ദിവസം   


കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ജോർജ് കുര്യനൊപ്പം ദിഗ്‌വിജയ് സിങ്ങിന്റെയും രാജ്യസഭയിലെ കാലാവധി ജൂൺ 21ന് അവസാനിക്കും. സംസ്ഥാനത്തു ഒഴിവുണ്ടാകുന്ന 3 രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് കോൺഗ്രസിന് ജയസാധ്യതയുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു ദിഗ്​വിജയിനെ രാജ്യസഭയിലെത്തിക്കാൻ പാർട്ടി തയാറാകുമോ എന്നു സംശയമുണ്ട്.

രാജ്യസഭയിൽ തുടരാൻ ആഗ്രഹിച്ചെങ്കിലും സീറ്റ് നിഷേധിക്കപ്പെട്ട ഗുലാം നബി ആസാദ് 2021–ൽ സമാനസാഹചര്യത്തിലാണ് പാർട്ടി വിട്ടത്. അന്നുവരെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ഗുലാംനബി. സജീവ രാഷ്ട്രീയത്തിലെത്തിയ തുടക്കനാളുകളിൽ രാഹുൽ ഗാന്ധിയുടെ മാർഗദർശി റോളിലായിരുന്ന ദിഗ്‌വിജയ് ആ വഴി തിരഞ്ഞെടുക്കുമെന്നു നേതൃത്വം കരുതുന്നില്ല. കഴിഞ്ഞദിവസം ആർഎസ്എസ് സംഘടനാശേഷിയെ പ്രകീർത്തിച്ചതു വിവാദമായതോടെ പാർട്ടിയോടുള്ള ആഭിമുഖ്യം പ്രഖ്യാപിച്ചു സ്ഥിതി മയപ്പെടുത്താനാണു ദിഗ്‌വിജയ് ശ്രമിച്ചത്.  
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മധ്യപ്രദേശിൽ തുടർച്ചയായി 2 തവണ മുഖ്യമന്ത്രിയായിരുന്ന ശേഷം നേരിട്ട പരാജയത്തെ തുടർന്നു ദിഗ്‌വിജയ് ഡൽഹിയിലേക്കു ചുവടുമാറ്റിയ കാലത്തായിരുന്നു രാഹുൽ അമേഠിയിൽ നിന്ന് ആദ്യമായി എംപിയായത്. അന്നു മുതൽ ദീർഘകാലം രാഹുലിന്റെയും സോണിയയുടെയും വിശ്വസ്തനായി. യുപിയിലെ മികച്ച വിജയവുമായി രണ്ടാം യുപിഎ സർക്കാർ അധികാരത്തിൽ വരുമ്പോൾ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.

രാജ്യസഭയിൽ കോൺഗ്രസിന്റെ ഉറച്ച ശബ്ദമായി തുടർന്നെങ്കിലും രാഹുലിൽ പിന്നീടു ദിഗ്‌വിജയ് സിങ്ങിനു സ്വാധീനം കുറഞ്ഞു. പിൽക്കാലത്തു രാഹുലിന്റെ വിശ്വസ്ത സംഘത്തിൽ എത്തിയവരും അദ്ദേഹത്തെ കാര്യമായി തുണച്ചില്ല.

പാർട്ടിയിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നുവെന്ന് ഇക്കഴിഞ്ഞ പ്രവർത്തക സമിതി യോഗത്തിൽ ദിഗ്‌വിജയ് തുറന്നടിച്ചത് രാഹുലിന്റെ പുതിയ സംഘത്തെ ഉന്നമിട്ടാണ്.

നേരത്തേ സമാനനീക്കം നടത്തിയ ‘ജി23’ നേതാക്കളിൽ ചിലരുടെ പിന്തുണ ലഭിച്ചെങ്കിലും ആർഎസ്എസ് മികവ് പറഞ്ഞുള്ള പരാമർശം ദിഗ്‌വിജയിനു വിനയാകുന്ന ലക്ഷണമാണ്. English Summary:
Digvijay Singh\“s future in the Congress party is uncertain as his Rajya Sabha term nears its end. Speculation arises whether the party will offer him another term or if he will follow a path similar to Ghulam Nabi Azad, considering his diminishing influence within the party.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639