search

തിരഞ്ഞെടുപ്പുഫലം: ‘വീണാൽ വീഴ്ച തന്നെ’; ജനം തന്ന മുന്നറിയിപ്പെന്ന് ബിനോയ് വിശ്വം

deltin33 Yesterday 11:47 views 516
  



തിരുവനന്തപുരം ∙ വീണാൽ വീഴ്ചയാണെന്നു സമ്മതിക്കുമെന്നും വീണതു വിദ്യയാക്കില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിയെക്കുറിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ 17.35 ലക്ഷം വോട്ട് കൂടിയെന്നും 60 മണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടെന്നുമെല്ലാം സിപിഎം കണക്കു നിരത്തുമ്പോഴാണ്, തോറ്റെന്നും തിരുത്തുമെന്നും സിപിഐ തുറന്നുസമ്മതിച്ചത്. തിരുത്തൽ ഇടതുപക്ഷ ഗുണമാണെന്നും ബിനോയ് പറഞ്ഞു.  

  • Also Read വാർത്താനായകർ; പോയ വർഷം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖമുദ്രകളായ നേതാക്കൾ   


സിപിഎമ്മിന്റെ വിലയിരുത്തലിൽനിന്നു ഭിന്നമായി, വിവിധ ജനവിഭാഗങ്ങൾ പല കാരണങ്ങളാൽ എൽഡിഎഫിനോട് ഈ തിരഞ്ഞെടുപ്പിൽ അകൽച്ച കാണിച്ചതായി പാർട്ടി വിലയിരുത്തിയെന്നു ബിനോയ് വിശ്വം വ്യക്തമാക്കി. സംസ്ഥാന നേതൃയോഗങ്ങളിൽ തനിക്കെതിരെ ഉൾപ്പെടെ വിമർശനമുണ്ടായെന്നു സമ്മതിച്ചെങ്കിലും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു വിമർശനമുണ്ടായെന്നതു നിഷേധിച്ചു.  

സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചു പിആർ ഏജൻസികളും സർക്കാരിന്റെയും പാർട്ടികളുടെയും സംവിധാനങ്ങളും നടത്തിയ പ്രചാരണം താഴേത്തട്ടിൽ എത്തിയോ എന്നതും പരിശോധിക്കണം. സർക്കാരിനു പിആർ ഏജൻസികളില്ലെന്ന മുഖ്യമന്ത്രിയുടെ മുൻ വാദത്തെ ഖണ്ഡിക്കുന്നതു കൂടിയാണു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.  
    

  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
  • എണ്ണ വിറ്റ് സമ്പത്ത് കുമിഞ്ഞുകൂടി, മഡുറോ കുത്തുപാളയെടുപ്പിച്ചു? തലയ്ക്ക് കോടികൾ വിലയുള്ള ട്രംപിന്റെ ‘ശത്രു’; യുഎസ്– വെനസ്വേല യുദ്ധം തുടങ്ങി?
      

         
    •   
         
    •   
        
       
  • 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തിരഞ്ഞെടുപ്പുഫലം ജനം തന്ന മുന്നറിയിപ്പായാണു പാർട്ടി കാണുന്നത്. ന്യൂനപക്ഷം ഉൾപ്പെടെ എൽഡിഎഫിനെ സ്വാഭാവിക ബന്ധുക്കളായി കണ്ടുപോന്നവർ അകന്നു പോയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ കാരണവും പരിശോധിക്കണം. സംഭവിച്ച തെറ്റു കണ്ടെത്താനുള്ള ശ്രമത്തിലാണ്. 15 മുതൽ 30 വരെ ഗൃഹസന്ദർശനം നടത്തുന്നതു തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമാണ്. പാർട്ടി യോഗത്തിൽ വിമർശനവും സ്വയം വിമർശനവുമുണ്ടാകും. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഒരു ചർച്ചയുമുണ്ടായില്ല. പൊട്ടുംപൊടിയും വച്ചു മാധ്യമങ്ങൾ കഥ മെനഞ്ഞതാണ്. സർക്കാർ മികച്ച പ്രവർത്തനം നടത്തിയിട്ടും ജനങ്ങളുടെ വോട്ട് പ്രതീക്ഷിച്ചതുപോലെ വന്നില്ലെന്നതു ശരിയാണ്.  

  • Also Read ‘ഇടം’ പിടിച്ചു പുതിയ ജീവിതം; ‘വലംകൈ’ വൈകാതെ ലഭിക്കുമെന്ന പ്രത്യാശയിൽ ചികിത്സപ്പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസ്സുകാരി   


ശബരിമല സ്വർണക്കൊള്ളയുടെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിമർശനമുണ്ട്. ശബരിമല സ്വത്ത് അപഹരിച്ചവർ ആരായാലും വിട്ടുവീഴ്ച ചെയ്യില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു തൃശൂരിൽ ബിജെപിയുടെ വോട്ട് പകുതിയാവുകയും എൽഡിഎഫിന്റെ വോട്ട് ഇരട്ടിയാവുകയും ചെയ്തു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും അന്തർധാരയുടെ സൂചന നൽകുന്നുണ്ടോ എന്ന ചോദ്യത്തെ ബിനോയ് വിശ്വം പൂർണമായി തള്ളിയില്ല.

സർക്കാരിന്റെ പ്രവർത്തന പോരായ്മ പരാജയകാരണമെന്ന് ഘടകകക്ഷികൾ

തിരുവനന്തപുരം ∙ സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെട്ടതാണെന്നും സർക്കാർ വിരുദ്ധ വികാരമില്ലെന്നും സിപിഎമ്മും സിപിഐയും വാദിക്കുമ്പോൾ, യാഥാർഥ്യം അങ്ങനെയല്ലെന്നു വ്യക്തമാക്കി സിപിഐയുടെതന്നെ പ്രവർത്തന റിപ്പോർട്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം ചേർന്ന എൽഡിഎഫ് യോഗത്തിൽ പ്രാഥമിക ചർച്ചയിൽ തന്നെ, സർക്കാരിന്റെ പ്രവർത്തനത്തിലെ പോരായ്മ പരാജയകാരണമായി ഘടകകക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വച്ച പ്രവർത്തന റിപ്പോർട്ടിന്റെ രണ്ടാം പേജിൽ ‘എൽഡിഎഫ്’ എന്ന ശീർഷകത്തിലുള്ള ഭാഗത്താണ് ഇക്കാര്യം വിവരിക്കുന്നത്. എൽഡിഎഫ് സംസ്ഥാന കമ്മിറ്റി മാത്രമാണു കൂടുന്നതെന്നും ജില്ലകളിൽ ഔപചാരിക യോഗം മാത്രമാണെന്നും മണ്ഡലം, പഞ്ചായത്തുതലത്തിൽ യോഗം ചേരാറില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.

റിപ്പോർട്ടിൽനിന്ന്: എൽഡിഎഫിലെ പ്രാഥമികചർച്ചയിൽ തന്നെ ഘടകകക്ഷികൾ തിരഞ്ഞെടുപ്പിലെ പരാജയത്തിനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രവർത്തനങ്ങളിലെ പോരായ്മ, ശബരിമല വിഷയം, മുസ്‍ലിം ന്യൂനപക്ഷത്തിന്റെ ഏകീകരണം, ന്യൂനപക്ഷത്തെ പ്രകോപിപ്പിച്ചു നടത്തിയ പ്രസ്താവനകൾ എല്ലാം പരാജയകാരണമാണെന്ന് എൽഡിഎഫ് യോഗത്തിലെ ചർച്ചയിൽ ഉയർന്നുവന്നു. English Summary:
\“A Fall is a Fall\“: Binoy Viswam Admits LDF Setback, Promises Course Correction
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470165