തിരുവനന്തപുരം∙ ജനുവരിയിൽ സർക്കാരും ഇടതുപാർട്ടികളും വീടുസന്ദർശനത്തിന്. നവകേരള പഠന പരിപാടിയുടെ ഭാഗമായാണു സർക്കാർ നിയോഗിച്ച വൊളന്റിയർമാർ നാളെ മുതൽ 31 വരെ വീടു കയറുന്നതെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാനാണു സിപിഎമ്മിന്റെയും സിപിഐയുടെയും സന്ദർശനം.
സിപിഎം ജനുവരി 15 മുതൽ 22 വരെയുള്ള ഒരാഴ്ചയും സിപിഐ ജനുവരി 15 മുതൽ 31 വരെയുള്ള രണ്ടാഴ്ചയും വീടുകൾ സന്ദർശിക്കും.
നവകേരള പഠനത്തിന്റെ ഭാഗമായി 85,000 വൊളന്റിയർമാരെയാണ്, ഒരു പഞ്ചായത്ത് വാർഡിൽ 2 പേർ വീതമുള്ള 2 സ്ക്വാഡ് എന്ന നിലയ്ക്കു നിയോഗിച്ചിരിക്കുന്നത്. വലിയ വാർഡുകളിൽ സ്ക്വാഡിന്റെ എണ്ണം കൂടും. സർക്കാരിന്റെ ക്ഷേമ, വികസന പദ്ധതികൾ വിലയിരുത്തലും നിർദേശങ്ങൾ സ്വീകരിക്കലുമാണ് ദൗത്യം. ഒപ്പം സർക്കാരിന്റെ പ്രവർത്തനങ്ങളുടെ പ്രചാരണവും.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ചു സംസ്ഥാന നേതൃയോഗങ്ങളിലെ കണ്ടെത്തലുകൾക്കപ്പുറം ജനങ്ങളിൽനിന്നു മനസ്സിലാക്കാനുമുണ്ടെന്നു വിലയിരുത്തിയാണ് സിപിഎമ്മും സിപിഐയും ഗൃഹസന്ദർശനം നടത്തുന്നത്. ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന മേഖലാജാഥകളുടെ സന്ദേശം പ്രചരിപ്പിക്കുകയും ലക്ഷ്യമാണ്. ഒരു ദിവസം 3 നിയോജകമണ്ഡലങ്ങളിൽ ജാഥ പര്യടനം നടത്തും.
മേഖലാജാഥകൾ നയിക്കുക മുന്നണിയിലെ 3 പ്രധാന കക്ഷികളുടെ അധ്യക്ഷരായിരിക്കുമെന്നാണു വിവരം. വടക്കൻ മേഖലാ ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും തെക്കൻ മേഖലാ ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മധ്യമേഖലാ ജാഥ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയും നയിച്ചേക്കും.
ഇടതുപക്ഷത്ത് എത്തിയശേഷം ജോസ് കെ.മാണിക്ക് മുന്നണിയുടെ ഒരു ജാഥ നയിക്കാൻ അവസരം ലഭിക്കുന്നത് ആദ്യമാണ്. ജാഥാ ക്യാപ്റ്റൻമാർ ആരെന്നും, ഓരോ ജാഥയിലെയും പ്രാതിനിധ്യം, സമയക്രമം എന്നിവ എങ്ങനെയെന്നും അടുത്ത എൽഡിഎഫ് യോഗം തീരുമാനിക്കും. English Summary:
LDF\“s Dual Strategy: Government and Parties Launch Mass House Visits in Kerala |