ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽനിന്ന് അക്രമികൾ സ്ഫോടക വസ്തുക്കൾ എറിയുകയായിരുന്നെന്ന് ബംഗ്ലദേശ് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശിൽ സ്ഥിതി ഇതോടെ രൂക്ഷമായി. മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിയാം എന്നയാൾക്ക് ഗുരുതര പരുക്കേൽക്കുകയും ഇയാൾ പിന്നീട് മരിക്കുകയും ചെയ്തു.
Also Read \“ഞങ്ങൾക്ക് നീതി വേണം, കൊല്ലപ്പെടുമെന്ന് ഭയം\“; രാഹുൽ ഗാന്ധിയെ കണ്ട് ഉന്നാവ് പീഡനക്കേസിലെ പെൺകുട്ടി
സ്വകാര്യ ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു സിയാം എന്ന് ബന്ധുക്കൾ പറയുന്നു. ആക്രമണത്തിനുശേഷം അക്രമികൾ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന് പൊലീസ് ഡപ്യൂട്ടി കമ്മിഷണർ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
#WATCH | Dhaka, Bangladesh: One person was killed in a bomb explosion beside the Assemblies of God (AG) Church in Mogbazar. The incident happened around 7 pm. According to police, the bomb was thrown from the adjacent flyover. The suspect has not yet been identified. The name of… pic.twitter.com/J599iklI3F— ANI (@ANI) December 24, 2025
(Disclaimer: വാർത്തയ്ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Kedar_speaks88 എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)
ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
English Summary:
Dhaka Explosion: Dhaka explosion results in one death amidst ongoing unrest in Bangladesh. The explosion occurred in the Mogbazar area of Dhaka, escalating the already tense situation in the country. Authorities are investigating the incident, which took place near a memorial for freedom fighters.