LHC0088 • The day before yesterday 11:44 • views 169
മുംബൈ∙ ഒരൊറ്റ വെളിപ്പെടുത്തലോടെ സമൂഹമാധ്യമങ്ങളിൽ നിറയുകായാണു ഹസീൻ മസ്താൻ മിർസ എന്ന പേര്. ശൈശവ വിവാഹം, ബലാത്സംഗം, സ്വത്ത് തട്ടിയെടുക്കൽ തുടങ്ങി നിരവധി ക്രൂരതകളിലൂടെ താൻ കടന്നുപോയന്നും തന്നെ സഹായിക്കണമെന്നും അഭ്യർഥിച്ച് ഹസീൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് വിഡിയോ നിരവധി പേരാണു പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും സഹായം അഭ്യർഥിച്ചായിരുന്നു വിഡിയോ. ആരാണ് ഹസീൻ മസ്താൻ മിർസ? കുപ്രസിദ്ധ അധോലോക കുറ്റവാളി ഹാജി മസ്താനും ഹസീനയും തമ്മിൽ എന്താണ് ബന്ധം?
- Also Read പീഡിപ്പിച്ചു, സ്വത്ത് തട്ടി: നീതി ഉറപ്പാക്കണമെന്ന് നരേന്ദ്ര മോദിയോട് ഹാജി മസ്താന്റെ മകൾ
ആരാണ് ഹാജി മസ്താൻ
തമിഴ്‌നാട്ടിൽ ജനിച്ച ഹാജി മസ്താൻ മിർസ മുംബൈയിലെ കുപ്രസിദ്ധ അധോലോക കുറ്റവാളിയാണ്. റിയൽ എസ്റ്റേറ്റ്, കള്ളക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഹാജി മസ്താന്റെ പ്രവർത്തനങ്ങൾ. മറ്റ് അധോലോക കുറ്റവാളികളുമായും ബോളിവുഡ് താരങ്ങളായും മസ്താന് ബന്ധമുണ്ടെന്നാണ് അറിയപ്പെട്ടിരുന്നത്. പിൽകാലത്ത് ബിസിനസ് രംഗത്തേക്കും ഹാജി മസ്താൻ കടന്നിരുന്നു. 1994 ജൂൺ 25ന് ഹൃദയാഘാതത്തെ തുടർന്നാണ് ഹാജി മസ്താൻ മരിച്ചത്. ഹാജി മസ്താന്റെ മരണശേഷം കുടുംബത്തിൽ നടന്നുവെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് ഹസീനയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലം.
ഹസീൻ മസ്താൻ മിർസ
ഹസീൻ എന്ന യുവതി തനിക്ക് നേരിട്ട പീഡനങ്ങൾ പുറത്തുപറഞ്ഞതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്. ഇതോടെ ഹസീൻ മസ്താൻ മിർസയെ കുറിച്ച് പല കഥകളും പ്രചരിച്ചു. ഹാജി മസ്താന്റെ മകളാണെന്ന് അവകാശപ്പെട്ടാണ് ഹസീൻ രംഗത്തുവന്നത്. എന്നാൽ ഇക്കാര്യത്തിൽ ഹാജി മസ്താന്റെ കുടുംബം വ്യക്തമായ ഉത്തരം നൽകുന്നില്ല. പല ഊഹാപോഹങ്ങളും നിലനിൽക്കുന്നുമുണ്ട്. View this post on Instagram
A post shared by Haseen Mastan Mirza (@haseenmastanmirza)
- ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
- വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
- ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
MORE PREMIUM STORIES
പിതാവിന്റെ മരണശേഷം തന്നെ ശൈശവ വിവാഹത്തിന് വിധേയയാക്കിയെന്ന് ഹസീൻ പറയുന്നു. 1994-ൽ പിതാവിന്‍റെ മരണശേഷം തന്‍റെ ജീവിതം മാറിമറിഞ്ഞുവെന്ന് വിഡിയോയിൽ ഹസീൻ പറയുന്നു. 1996ൽ നടന്ന സംഭവത്തെ കുറിച്ചായിരുന്നു വെളിപ്പെടുത്തൽ. പ്രായപൂർത്തിയാകാത്ത തന്നെ നിർബന്ധിത ശൈശവ വിവാഹത്തിന് വിധേയയാക്കി എന്നാണ് പ്രധാന ആരോപണം. അമ്മാവന്റെ മകനുമായാണ് നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതെന്ന് ഹസീൻ ആരോപിക്കുന്നു.
- Also Read ഹോട്ടലിൽ സുഹൃത്തിനെ കാണാനെത്തി, മുറി മാറിക്കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 3 പേർ പിടിയിൽ
ബലാത്സംഗം, സ്വത്ത് തട്ടിയെടുക്കൽ എന്നിവയ്ക്കും വിധേയയായെന്നും വിഡിയോയിൽ പറയുന്നുണ്ട്. തന്നെ വിവാഹം കഴിച്ച ആൾ മുമ്പ് എട്ട് തവണ വിവാഹിതനായിട്ടുണ്ടെന്നും ഹസീൻ ആരോപിച്ചു. പീഡനം തന്നെ വല്ലാതെ വേദനിപ്പിച്ചു. മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിചരണവും സംരക്ഷണവും ഏറ്റവും ആവശ്യമുള്ള സമയത്താണ് താൻ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇതെല്ലാമാണ് ഹസീന്റെ ആരോപണങ്ങൾ. അതേസമയം, മുത്തലാഖ് നിയമത്തെ ഹസീൻ തന്റെ വിഡിയോയിൽ പ്രശംസിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ഒരു നല്ല നടപടിയാണെന്നും നിയമം സ്ത്രീകളെ സഹായിച്ചുവെന്നും മതപരമായ ആചാരങ്ങളുടെ ദുരുപയോഗം തടഞ്ഞുവെന്നും ഹസീൻ പറയുന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Haseen Mastan Mirza എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Haseen Mastan Mirza\“s story is about a woman who claims to be the daughter of Haji Mastan, detailing alleged hardships after his death, including child marriage and property grabbing. She is seeking help from authorities and praising the Triple Talaq law. Her video has ignited discussions regarding safety for women and property rights. |
|