search

‘രാജേഷിനെ മേയറാക്കുന്നതിൽ ഇടപെട്ടില്ല, തീരുമാനം എടുത്തത് സംസ്ഥാന നേതൃത്വം, വ്യാജ വാർത്തകൾ ഒഴുകുന്നു’

cy520520 Yesterday 11:44 views 140
  



തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിൽ ബിജെപിയുടെ മേയർ സ്ഥാനാർഥി ചർച്ചകളിൽ താൻ ഇടപെട്ടിട്ടില്ലെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. വി.വി. രാജേഷിനെ മേയർ സ്ഥാനാർഥിയാക്കുന്നതിൽ താൻ ഇടപെട്ടെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. മേയർ സ്ഥാനാർഥി ചർച്ചകളിൽ ആരുടെയും പേര് പറയുകയോ ആരെയും എതിർക്കുകയോ ചെയ്തിട്ടില്ലെന്നും സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വി. മുരളീധരൻ കുറിച്ചു.

  • Also Read രാവിലെ ശ്രീലേഖ, വൈകിട്ട് വി.വി. രാജേഷ്; മേയർ സ്ഥാനാർഥി പ്രഖ്യാപനത്തിൽ ബിജെപിയിൽ എന്താണ് സംഭവിച്ചത്?   


വി.വി.രാജേഷിനെ മേയർ സ്ഥാനാർഥിയാക്കിയ തീരുമാനം എടുത്തത് പാർട്ടി സംസ്ഥാന നേതൃത്വമാണ്. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചിട്ടാവും ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മനസ്സിലാക്കുന്നത്. തലസ്ഥാനത്ത് ബിജെപി അധികാരമേൽ‍ക്കുന്നതിന്റെ ആദ്യ ദിവസം മുതൽ വ്യാജവാർത്തകൾ ഒഴുകിത്തുടങ്ങിയെന്നും അദ്ദേഹം ആരോപിച്ചു. മേയർ സ്ഥാനാർഥികളായ വി.വി. രാജേഷിനും ഡപ്യൂട്ടി മേയർ സ്ഥാനാർഥി ആശാ നാഥിനും ആശംസകൾ നേർന്നാണു വി. മുരളീധരൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. English Summary:
V. Muraleedharan reaction on mayor election: V. Muraleedharan denies interfering in the selection of V.V. Rajesh as the BJP\“s mayoral candidate for Thiruvananthapuram Corporation, dismissing reports as “false news“ in a social media post. He stated the decision was made by the party\“s state leadership.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156789