എറണാകുളത്തെ ഉദയംപേരൂർ പഞ്ചായത്തിൽ കണ്ടനാട്ടുള്ള ശ്രീനിവാസന്റെ വീട്ടിലെ കൃഷിത്തോട്ടം സന്ദർശിച്ചുമടങ്ങുമ്പോൾ കൃഷി ഓഫിസർ ജോലിക്കാരോടു രഹസ്യമായി പറഞ്ഞു: ‘ജൈവകൃഷികൊണ്ടൊന്നും മുതലാകില്ല. ഇടയ്ക്ക് ഇത്തിരി രാസവളമൊക്കെ ഉപയോഗിക്കുന്നതിൽ തെറ്റില്ല.’
കുറെ നാൾ കഴിഞ്ഞ് ഒരിക്കൽ നാട്ടിലെ കൊയ്ത്തുത്സവത്തിന് ശ്രീനിവാസനെ ക്ഷണിക്കാൻ ഇതേ കൃഷി ഓഫിസർ വന്നപ്പോൾ ശ്രീനി പറഞ്ഞു: ‘ഇനി ഈ പ്രായത്തിലൊരു ഇരട്ടത്താപ്പ് പറ്റില്ല. രാസവളവും കീടനാശിനിയും ഉപയോഗിച്ചു വിളയിച്ചെടുത്ത പാടത്തെ കൊയ്ത്തുത്സവത്തിന് ഞാൻ വരില്ല.’ സിനിമയോടെന്നപോലെ കൃഷിയോടും ശ്രീനിവാസനുള്ള സത്യസന്ധമായ നിലപാടിൽ പതിരില്ലായിരുന്നു.
മലയാളി ആഹാരം കഴിക്കണമെങ്കിൽ ആന്ധ്രയും കർണാടകയും കനിയേണ്ടകാലത്താണ്, ജൈവകൃഷിയുടെ അപ്രഖ്യാപിത ബ്രാൻഡ് അംബാസഡറായുള്ള ശ്രീനിവാസന്റെ കടന്നുവരവ്. തമിഴ്നാട്ടിലെ കൃഷിയിടങ്ങൾ സന്ദർശിച്ച് ബോധ്യപ്പെട്ടിട്ടാണ് ശ്രീനിവാസൻ 2005 ൽ ജൈവകൃഷിക്ക് ഇറങ്ങിയത്. ജൈവകൃഷിയിൽ തൽപരരായിരുന്ന ഏതാനും സുഹൃത്തുക്കളുമായി ഒത്തുചേർന്നപ്പോൾ ‘ശ്രീനി ഫാംസ്’ എന്ന ബ്രാൻഡ് യാഥാർഥ്യമായി. ശ്രീനിവാസൻ കമ്പനി ചെയർമാനായി. കണ്ടനാട്ടെ ശ്രീനിയുടെ ഫാംതന്നെ കമ്പനി ആസ്ഥാനവുമായി.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
ജൈവപച്ചക്കറിയുടെയും അരിയുടെയും ഉത്പാദനത്തിനായിരുന്നു പ്രാഥമിക ഊന്നൽ. കോൾഡ് സ്റ്റോറേജടക്കം സംഭരണകേന്ദ്രങ്ങൾ. ജൈവ സൂപ്പർമാർക്കറ്റ് എന്നിവയും തുടങ്ങി. സ്വന്തം കർഷക കൂട്ടായ്മ ഫാമുകളിൽ ഉൽപാദിപ്പിച്ച വിഷരഹിത അരിയായിരുന്നു ആദ്യ ഉൽപന്നം. പിന്നാലെ, പച്ചക്കറികൾ, പഴങ്ങൾ, വിത്തുകൾ, വളങ്ങൾ, ഓർഗാനിക് കീടനാശിനികൾ എന്നിവയുടെ വിതരണവും ഒടുവിൽ മത്സ്യക്കൃഷിയും തുടങ്ങി. ഭക്ഷണത്തിൽ വിഷം കലർത്തുന്നവർക്കെതിരിരെ ശ്രീനിവാസൻ നിലപാട് കടുപ്പിച്ചതോടെ ശത്രുക്കളുമേറി.
‘ചിലർ വിമർശിക്കുന്നതു കണ്ടാൽതോന്നും ജൈവകൃഷി കണ്ടുപിടിച്ചതു ഞാനാണെന്ന്. കൃഷി സത്യസന്ധമായി ചെയ്യേണ്ട കർമമാണ്. അത് അത്ര എളുപ്പമല്ല. സർക്കാർജോലിയിൽ കള്ളം കാണിക്കാൻ പറ്റും. കൃഷിപ്പണിയിൽ പറ്റില്ല. ശാസ്ത്രീയമായ ജൈവകൃഷി രീതികൾ കർഷകരെ പഠിപ്പിക്കാൻ സർക്കാർ തലത്തിൽ സംവിധാനം വരണം’– അഭിമുഖങ്ങളിലും പൊതുവേദികളിലും ശ്രീനിവാസൻ ഉറക്കെപ്പറഞ്ഞു.
കണ്ടനാട്ട് ശ്രീനിവാസൻ ഭൂമി വാങ്ങുന്നത് 2005 ലാണ്. കോടമ്പക്കത്തു നിന്ന് ജീവിതം കൊച്ചിയിലേക്ക് പറിച്ചു നടുമ്പോൾ കുറച്ചുകാലം ഫ്ലാറ്റിലായിരുന്നു താമസം. നഗരത്തിൽ നിന്നകന്ന് ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥലം തേടിയുള്ള അന്വേഷണമാണ് കണ്ടനാടെത്തിയത്. അവിടെ പരിസ്ഥിതി സൗഹൃദത്തോടെ നിർമിച്ച വീടിന് ഗ്രീൻ സർട്ടിഫിക്കേഷനും സ്വന്തമാക്കി. ചിരിയും ചിന്തയും ഒരുപോലെ ചേർത്തുവച്ച അദ്ദേഹത്തിന്റെ തിരക്കഥകൾ പോലെയായിരുന്നു ആ വീടും. പുറമേ ലളിതം, ഉള്ളിൽ അറിവിന്റെയും കരുതലിന്റെയും വലിയൊരു ലോകവും.
ഒറ്റ മരം പോലും ഉപയോഗിക്കാതെയാണു വീട് പണിതത്. വീടിന്റെ മുക്കിലും മൂലയിലും പ്രകൃതിയോടുള്ള ആദരവുണ്ട്. സോളർ പാനലുകൾ വഴി പ്രവർത്തിക്കുന്ന ലൈറ്റുകളും ഫാനുകളും, മഴവെള്ള സംഭരണി, വെള്ളം പുനരുപയോഗിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. English Summary:
Sreenivasan\“s Green Revolution: How the Actor Championed Organic Farming in Kerala