search

സിറിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങൾക്കു നേരെ യുഎസ് വ്യോമാക്രമണം

Chikheang 5 hour(s) ago views 805
  

  



ഡമാസ്കസ്∙  സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. പേരു വെളിപ്പെടുത്താത്ത യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ആക്രമണ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സിറിയയിൽ കഴിഞ്ഞയാഴ്ച യുഎസ് സൈനികർക്കു നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണം.  

  • Also Read തൽസമയ പരിപാടിയിൽ പുട്ടിനോടുള്ള ചോദ്യത്തിനിടെ കാമുകിയോട് യുവാവിന്റെ നാടകീയ വിവാഹാഭ്യർഥന; ബഷനോവിന് പ്രണയസാഫല്യം   


ശനിയാഴ്ച മധ്യ സിറിയൻ നഗരമായ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ രണ്ട് യുഎസ് സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. മൂന്നു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയത് ഐഎസ് ഭീകരനാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് തിരിച്ചടിയായാണ് യുഎസിന്റെ വ്യോമാക്രമണം.   സിറിയൻ സൈന്യങ്ങളുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് സൈനികന്റെ മൃതദേഹം യുഎസിൽ എത്തിച്ചപ്പോൾ. (Photo by ANDREW CABALLERO-REYNOLDS / AFP) English Summary:
Syria Conflict: US airstrike on Islamic State centers in Syria
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160430