search

തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഏഴരലക്ഷം വോട്ട് മുന്നിൽ; ജില്ല, കോർപറേഷൻ, നഗരസഭ ആകെ വോട്ട് ഇങ്ങനെ

cy520520 7 hour(s) ago views 309
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെക്കാൾ യുഡിഎഫ് നേടിയത് ഏഴര ലക്ഷം വോട്ട്. 2020 ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെക്കാൾ എൽഡിഎഫ് 5.40 ലക്ഷം വോട്ടിനു മുന്നിലെത്തിയിടത്തു നിന്നാണ് യുഡിഎഫിന്റെ ഇൗ മുന്നേറ്റം. രാഷ്ട്രീയ വോട്ടുകളായി കരുതപ്പെടുന്ന ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മുന്നണികൾക്കു കിട്ടിയ വോട്ട് അടിസ്ഥാനമാക്കിയാണ് കണക്ക്. എൽഡിഎഫിനെക്കാൾ മൂന്നര ശതമാനം വോട്ടാണ് യുഡിഎഫ് ഇൗ തിരഞ്ഞെടുപ്പിൽ അധികം നേടിയത്.

  • Also Read നിയമസഭാ തിരഞ്ഞെടുപ്പ്: എണ്ണയിട്ട തന്ത്രം; കോൺഗ്രസ് ഒരുക്കങ്ങളിലേക്ക്   


ആകെ 89.69 ലക്ഷം വോട്ട് യുഡിഎഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ കിട്ടിയ 79.07 ലക്ഷം വോട്ടിൽനിന്ന് അധികം ലഭിച്ചത് 10.62 ലക്ഷം വോട്ട്. എൽഡിഎഫ് കഴിഞ്ഞ തവണ നേടിയ 84.48 ലക്ഷം വോട്ടിൽനിന്ന് 2.32 ലക്ഷം വോട്ട് ഇക്കുറി കുറഞ്ഞു– ഇത്തവണ കിട്ടിയത് 82.16 ലക്ഷം വോട്ട്. കഴിഞ്ഞ തവണ 31.65 ലക്ഷം വോട്ട് കിട്ടിയ എൻഡിഎക്ക് 32.17 ലക്ഷം വോട്ടാണ് ഇത്തവണ ലഭിച്ചത്– വർധിച്ചത് അര ലക്ഷത്തോളം വോട്ട്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യുഡിഎഫ് വോട്ടുവിഹിതത്തിൽ മുന്നിലെത്തിയപ്പോൾ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് എൽഡിഎഫ് മുന്നിലെത്തിയത്. യുഡിഎഫിന് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയത് 6 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ മലപ്പുറം ജില്ലയാണ്. ഇവിടെ 15.73 ലക്ഷം വോട്ട് യുഡിഎഫ് നേടിയപ്പോൾ 9.72 ലക്ഷം വോട്ട് മാത്രമാണ് എൽഡിഎഫിന്.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


എറണാകുളത്ത് 1.41 ലക്ഷം വോട്ടുകൾ, കോട്ടയത്ത് 64,591, ഇടുക്കിയിൽ 63,249, കോഴിക്കോട്ട് 58,545, കാസർകോട്ട് 58,477, പത്തനംതിട്ടയിൽ 49,305, വയനാട്ടിൽ 47,300 എന്നിങ്ങനെയാണ് യുഡിഎഫിന്റെ മറ്റു ജില്ലകളിലെ ഭൂരിപക്ഷം.

എൽഡിഎഫിന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം കണ്ണൂരിൽ– 83,041 വോട്ടുകൾ. തൃശൂരിൽ 67,714, പാലക്കാട്ട് 65,406, തിരുവനന്തപുരത്ത് 43,137, കൊല്ലത്ത് 39,746, ആലപ്പുഴയിൽ 30,951 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഭൂരിപക്ഷം. 32.17 ലക്ഷം വോട്ടുകൾ ലഭിച്ച എൻഡിഎ എല്ലാ ജില്ലയിലും മൂന്നാം സ്ഥാനത്തു തന്നെ. English Summary:
UDF Surges Ahead: A 7.5 Lakh Vote Lead Over LDF in Kerala Local Body Elections
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156310