search

ഹോളിവുഡ് സംവിധായകനും ഭാര്യയും വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ; മകൻ അറസ്റ്റിൽ

cy520520 3 hour(s) ago views 941
  

  

    



ലൊസാഞ്ചലസ് ∙ പ്രശസ്ത ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്നറെയും (78) ഭാര്യ മിഷേലിനെയും (68) വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു മകൻ നിക്ക് റെയ്നനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ടാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

  • സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: ദുരൂഹത US News
      

         
    •   
         
    •   
        
       
  • അലമുറയിട്ട് കരഞ്ഞ് ഉറ്റവർ: പാതിയിൽ പൊലിഞ്ഞ് സ്വപ്നം, ആഘോഷം അവസാന കൂടിക്കാഴ്ചയായി; നെഞ്ചുലഞ്ഞ് പ്രവാസം, കരളലിയിക്കും കാഴ്ചകൾ Gulf News
      

         
    •   
         
    •   
        
       


1980–90 കളിൽ ശ്രദ്ധേയമായ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തു. 1970 കളിലെ ക്ലാസിക് ടിവി പരമ്പരയായ ഓൾ ഇൻ ദ് ഫാമിലിയിലൂടെ നടനെന്ന നിലയിൽ അംഗീകാരം നേടി.

കോമഡി ഇതിഹാസമായ കാൾ റെയ്നറുടെ മകനാണ്. ഭാര്യ മിഷേൽ സിങ്ങർ അറിയപ്പെടുന്ന ഫൊട്ടോഗ്രഫറാണ്. 1984 ൽ ഇറങ്ങിയ ‘ദിസ് ഈസ് സ്പൈനൽ ടാപ്’ ആണ് ആദ്യമായി സംവിധാനം ചെയ്തത്.   നിക്ക് റെയ്ൻ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ഈ സിനിമയിൽ നായകനുമായി. മറ്റു പ്രധാന സിനിമകൾ: വെൻ ഹാരി മെറ്റ് സാലി (1989), ദ് പ്രിൻസസ് ബ്രൈഡ് (1987), മിസറി (1990), എ ഫ്യു ഗുഡ്‌മെൻ (1992). ലൊസാഞ്ചലസിലെ സാമൂഹികരംഗത്തും രാഷ്ട്രീയത്തിലും സജീവമായിരുന്നു. English Summary:
Rob Reiner\“s death has shocked Hollywood. The famous director and his wife were found dead in their Los Angeles home, and their son has been arrested in connection with the crime. Reiner was known for directing iconic films like \“The Princess Bride\“ and \“When Harry Met Sally\“.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156202