search

തദ്ദേശ തിര‍ഞ്ഞെടുപ്പ്: വിജയികളുടെ സത്യപ്രതിജ്ഞ 21ന്; അധ്യക്ഷ സ്ഥാനത്തേക്കുള്ള തിര‍ഞ്ഞെടുപ്പ് 26,27 തിയതികളിൽ

cy520520 11 hour(s) ago views 544
  



തിരുവനന്തപുരം∙ സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞ ഡിസംബർ 21ന് നടക്കും. നിലവിലെ ഭരണസമിതിയുടെ 5 വര്‍ഷ കാലാവധി 20നാണ് അവസാനിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ 21ന് രാവിലെ 10നും കോര്‍പ്പറേഷനില്‍ 11.30നുമാണ് സത്യപ്രതിജ്ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. എല്ലാ അംഗങ്ങളുടെയും ആദ്യ യോഗം പ്രതിജ്ഞയെടുത്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും.  

  • Also Read ‘സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ല’   


മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയാണ് ക്വാറം വേണ്ടത്. ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്ന ക്വാറം ഇല്ലാതെ തിരഞ്ഞെടുപ്പ് നടത്താം.

  • Also Read ഈ ‍യുഡിഎഫ് പുതിയ ‘പ്ലാറ്റ്ഫോം’; നിയമസഭാ സ്ഥാനാർഥി നിർണയത്തിലേക്ക് ഉടൻ; ഒരു തർക്കവും ഉണ്ടാവില്ല: വി.ഡി. സതീശൻ അഭിമുഖം   


അതേസമയം സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരുന്ന മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന പെരുമാറ്റച്ചട്ടമാണ് ഡിസംബര്‍ 15ന് പിന്‍വലിച്ചത്. എന്നാല്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്ത് 7-ാം വാർഡ്, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ്, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷൻ എന്നിവിടങ്ങളില്‍ സ്ഥാനാർഥികൾ അന്തരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. അതിനാൽ മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമ പഞ്ചായത്തിലും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലും പൂര്‍ണ്ണമായും, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 66-ാം ഡിവിഷനായ വിഴിഞ്ഞത്തും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകന്നതുവരെ മാതൃകാപെരുമാറ്റചട്ടം നിലനില്‍ക്കും.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Local Body Election Oath Ceremony Date Announced: Local Body Election Oath Ceremony is scheduled for December 21st in Kerala. The swearing-in will take place across various local bodies, with election schedules set for subsequent days.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454