search

‘അക്രമവും നഗ്നതയും തടഞ്ഞിരുന്നെങ്കിൽ രാധിക ആപ്തേയുടെ പകുതി സിനിമകൾ ഉണ്ടാവില്ല’; വിമർശിച്ച് പിയാ ബാജ്പേയ്

deltin33 Yesterday 11:39 views 170
  



ബോളിവുഡ് നടി രാധികാ ആപ്‌തേയ്ക്ക് എതിരെ സൈബർ ഇടങ്ങളിൽ കനത്ത ആക്രമണം തുടരുന്നതിനിടെ, നടിയും മോഡലുമായ പിയാ ബാജ്പേയ് നടത്തിയ പ്രസ്താവന ചലച്ചിത്രലോകത്ത് ചർച്ചയാവുകയാണ്. ആദിത്യ ധർ സംവിധാനം ചെയ്ത \“ധുരന്ദർ\“ എന്ന ചിത്രത്തിലെ അമിതമായ വയലൻസിനെ രാധിക ആപ്‌തേ വിമർശിച്ചതിനെത്തുടർന്നാണ് നടി വിവാദത്തിലായത്. വിനോദത്തിന്റെ പേരിൽ അമിതമായ അക്രമം വിറ്റഴിക്കപ്പെടുന്നതിലുള്ള തന്റെ അസ്വസ്ഥതയാണ് രാധിക പരസ്യമായി പ്രകടിപ്പിച്ചതെങ്കിലും  അവരുടെ മുൻകാല ചിത്രങ്ങളായ ‘രക്തചരിത്ര’, ‘ലസ്റ്റ് സ്റ്റോറീസ്’, ‘സേക്രഡ് ഗെയിംസ്’ എന്നിവയിലെ രംഗങ്ങൾ ചൂണ്ടിക്കാട്ടി നടിക്കെതിരെ \“കപടനാട്യ\“ ആരോപണം ഉന്നയിച്ച് ചിലർ വ്യക്തിപരമായ ആക്രമണം നടത്തുകയായിരുന്നു.  

തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലൂടെ ശ്രദ്ധേയയായ പിയാ ബാജ്പേയ് ആയിരുന്നു രാധിക ആപ്തേക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ ഒരു താരം. “അക്രമവും നഗ്നതയും സെൻസർ ബോർഡ് തടഞ്ഞിരുന്നെങ്കിൽ രാധികാ ആപ്‌തേയുടെ സിനിമാ ജീവിതത്തിന്റെ പകുതിയോളം ഉണ്ടാകുമായിരുന്നില്ല,“ എന്നാണ് നടിയും മോഡലുമായ പിയാ ബാജ്പേയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്  

ആദിത്യ ധർ സംവിധാനം ചെയ്ത \“ധുരന്ദർ\“ എന്ന ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചതിനെത്തുടർന്നാണ് നടി രാധിക ആപ്‌തേ കനത്ത സൈബർ ആക്രമണം നേരിടുന്നത്. സിനിമയിലെ അമിതമായ വയലൻസിനെ രാധിക ശക്തമായി വിമർശിച്ചിരുന്നു. വിനോദത്തിനായി അമിതമായ അക്രമം വിറ്റഴിക്കപ്പെടുന്നതിലുള്ള തന്റെ അസ്വസ്ഥതയാണ് അവർ പരസ്യമായി പ്രകടിപ്പിച്ചത്.  ഇത്തരം ഉള്ളടക്കങ്ങൾ സാധാരണവൽക്കരിക്കപ്പെടുന്ന ലോകത്ത് ഒരു കുട്ടിയെ വളർത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, ഇത്തരം കാര്യങ്ങൾ തനിക്ക് ഇനി സഹിക്കാനാവില്ലെന്നും രാധിക ആപ്‌തെ പറഞ്ഞിരുന്നു.  
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാധികയുടെ ഈ വിമർശനം ഒരു വിഭാഗം പ്രേക്ഷകരെ പ്രകോപിപ്പിക്കുകയും, ഇത് വ്യക്തിപരമായ അഭിപ്രായപ്രകടനമെന്നതിൽ നിന്ന് വിവാദമായി മാറുകയും ചെയ്തു. രാധികയുടെ പരാമർശങ്ങൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ, അവർ മുൻപ് ചെയ്തിട്ടുള്ള സിനിമകളെ ചൂണ്ടിക്കാട്ടി നിരവധിപേർ നടിക്കെതിരെ രംഗത്തെത്തി. \“രക്തചരിത്ര\“, \“ലസ്റ്റ് സ്റ്റോറീസ്\“, \“സേക്രഡ് ഗെയിംസ്\“ തുടങ്ങിയ ചിത്രങ്ങളിലെ അമിതമായ അക്രമവും നഗ്നതയും ഉൾപ്പെടുന്ന രംഗങ്ങളെ പലരും എടുത്തു കാട്ടി വിമർശനം ഉന്നയിച്ചു. നഗ്നതയും അശ്ലീലതയും വിനോദമായി പ്രചരിപ്പിക്കുന്നതിലുള്ള അസ്വസ്ഥത പ്രകടിപ്പിച്ചു കൊണ്ടുള്ള കമന്റുകൾ രാധികയുടെ മുൻകാല വേഷങ്ങളെ ലക്ഷ്യമിട്ടായിരുന്നു.

സൈബർ ആക്രമണം ഉണ്ടായിട്ടും, ഒരു വിഭാഗം ആരാധകർ രാധികയെ പിന്തുണയ്ക്കുകയും അവരുടെ സത്യസന്ധതയെ പ്രശംസിക്കുകയും ചെയ്തു. രാധികയുടെ ആശങ്കകളോട് സമൂഹമാധ്യമത്തിലൂടെ പിന്തുണ അറിയിക്കുകയും ചെയ്തു. ഒരു സിനിമയുടെ അക്രമാസക്തമായ അവതരണത്തെ വിമർശിക്കാൻ ആപ്‌തെയ്‌ക്ക് അവകാശമുണ്ടെന്നും അതിന്റെ പേരിൽ വ്യക്തിപരമായ ആക്രമണം നേരിടേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം https://www.facebook.com/PiaBajpai, https://www.instagram.com/radhikaofficial/ എന്നീ പേജുകളിൽ നിന്ന് എടുത്തതാണ്. English Summary:
Radhika Apte is facing cyber attacks after criticizing the violence in \“Durandar\“. This led to a public statement from Pia Bajpai and sparked controversy. Despite the backlash, some fans support Apte\“s right to express her views.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470165