search

സമൂഹത്തിനുവേണ്ടി വിധിന്യായം എഴുതണമോ? കണക്കിലെടുത്തത് തെളിവുകൾ: വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസ്

Chikheang 11 hour(s) ago views 464
  



ഇ‍ൗ കേസ്‌ നടക്കുമ്പോൾ സ്ഥാപിത താൽപര്യത്തോടെ കോടതിക്ക്‌ അകത്തും പുറത്തും ഓരോരുത്തർ ഓരോന്നു ചെയ്‌തു. ഇനിയത്‌ ആവർത്തിക്കരുത്. അഭിപ്രായം പറയണമെന്നുള്ളവർ വിധിന്യായം വായിക്കണം. അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കണം. ഇതു സ്‌ത്രീയുടെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും കാര്യമാണ്.

  • Also Read എട്ടു വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ   


പൊതുസമൂഹം ഇൗ കേസിൽ പ്രതികൾക്കെതിരാണെന്നു പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ ജഡ്ജി ചോദിച്ചു: സമൂഹത്തിനുവേണ്ടി വിധിന്യായം എഴുതണമോ? അങ്ങനെയല്ലെന്നും തന്റെ പരിഗണനയിൽ വരുന്ന തെളിവുകളാണു കണക്കിലെടുക്കുകയെന്നും കോടതി കൂട്ടിച്ചേർത്തു.

  • Also Read ഗൂഢാലോചനയുണ്ടെന്ന് ദിലീപിനു തോന്നിയിട്ടുണ്ടെങ്കിൽ കേസിനു പോകണം: ജോയ് മാത്യു   


വിചാരണക്കോടതി ജഡ്‌ജിയുടെ ഭൂതകാലവും ഭ‍ൗതികസാഹചര്യങ്ങളും അന്വേഷിച്ചോളൂ. പക്ഷേ, കോടതിയെ അപമാനിച്ചാലും ബുദ്ധിമുട്ടിച്ചാലും തെറ്റായി റിപ്പോർട്ട്‌ ചെയ്‌താലും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നു ജഡ്ജി പറഞ്ഞു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതികൾ പറഞ്ഞത്

∙ പൾസർ സുനി: വീട്ടിൽ അമ്മ മാത്രം.

∙മാർട്ടിൻ ആന്റണി: ചെയ്യാത്ത തെറ്റിന്റെ പേരിൽ അഞ്ചരവർഷം ജയിലിൽ കഴിഞ്ഞു. ഒരു പെറ്റിക്കേസ്‌ പോലും ഇല്ല. വാർധക്യസഹജമായ അസുഖങ്ങളുള്ള മാതാപിതാക്കളുണ്ട്‌.

∙ബി.മണികണ്ഠൻ:  മനസ്സറിഞ്ഞ്‌ ഒരു തെറ്റും ചെയ്‌തിട്ടില്ല. മറ്റു പ്രതികളുമായി സംസാരിച്ചിട്ടില്ല. ഭാര്യയും 9 വയസ്സുള്ള മകളും രണ്ടരവയസ്സുള്ള മകനുമുണ്ട്‌. കുറഞ്ഞ ശിക്ഷ നൽകണം.

∙ വി.പി.വിജേഷ്: തലശ്ശേരി സ്വദേശിയാണ്, കണ്ണൂർ ജയിലിലേക്ക്‌ അയയ്ക്കണം.

∙ എച്ച്.സലിം: ഒരുതെറ്റും ചെയ്‌തിട്ടില്ല. ഭാര്യയും ഒരു വയസ്സുള്ള മകളുമുണ്ട്.

∙ പ്രദീപ്: തെറ്റുകാരനല്ല. English Summary:
Judge Honey M. Varghese emphasizes the importance of considering evidence and protecting the survivor\“s dignity in the case. She warned against actions that could disrespect or obstruct the court, highlighting the focus on evidence-based judgments rather than societal pressures.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634