കണ്ണൂർ ∙ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ഉൾപ്പെട്ട മമ്പറത്ത് യുഡിഎഫ് പോളിങ് ഏജന്റിനും വനിതാ സ്ഥാനാർഥിക്കും മുഖംമൂടിസംഘത്തിന്റെ ക്രൂരമർദനം. പോളിങ് ഏജന്റും കോൺഗ്രസ് മമ്പറം മണ്ഡലം ജനറൽ സെക്രട്ടറിയുമായ പി.നരേന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിൽ കയറിയാണ് ഇവരെ ക്രൂരമായി മർദിച്ചത്. നരേന്ദ്രബാബുവിനു പുറമേ, വേങ്ങാട് പഞ്ചായത്ത് പതിനാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ടി.ഷീനയ്ക്കും മർദനമേറ്റു.
Also Read തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്; കീഴടങ്ങാൻ എത്തിയ 3 പേരെ കോടതിവളപ്പിൽ നിന്നു പിടികൂടി
ഇന്നലെ ഉച്ചയ്ക്ക് 12.30ന് മമ്പറം ടൗണിലാണു സംഭവം. അഞ്ചംഗസംഘം ജനസേവന കേന്ദ്രത്തിലെത്തി നരേന്ദ്രബാബുവിനോടു പുറത്തേക്കിറങ്ങാൻ ആവശ്യപ്പെട്ടു. എന്താണു കാര്യമെന്ന് ചോദിക്കുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കസേരയിലിരുന്ന നരേന്ദ്രബാബുവിനെ വലിച്ചിറക്കി പുറത്തേക്കിട്ടാണു മർദിച്ചത്. ജനസേവന കേന്ദ്രത്തിലുണ്ടായിരുന്ന ഷീന നിലവിളിച്ചു പിറകെയെത്തിയപ്പോൾ അവരെയും ആക്രമിച്ചു. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റു സാധനങ്ങളും എറിഞ്ഞുതകർത്തു. പരുക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിനുപിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.
യുഡിഎഫ് പോളിങ് ഏജന്റ് നരേന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള മമ്പറത്തെ ജനസേവന കേന്ദ്രത്തിൽ മുഖംമൂടിസംഘം നടത്തിയ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം. 1. മുഖംമൂടി ധരിച്ചെത്തിയ സംഘം ജനസേവനകേന്ദ്രത്തിലേക്കു കയറുന്നു. 2. കസേരയിലിരിക്കുന്ന നരേന്ദ്രബാബുവിനെ മർദിക്കുന്നു. 3. സംഘത്തിലൊരാൾ കംപ്യൂട്ടർ നിലത്തെറിയുന്നു. 4. നരേന്ദ്രബാബുവിനെ വലിച്ചിഴച്ച് നിലത്തിട്ട് മർദിക്കുന്നു.
വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’