‘ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ അപ്പീൽ കാലാവധി കഴിയുന്നതു വരെ സുരക്ഷിതമായി സൂക്ഷിക്കണം’- നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്ന വേളയിൽ എറണാകുളം ഒന്നാം നമ്പർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് നൽകിയ നിർദേശം ഇതാണ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിതെന്ന മുഖവുരയോടെയാണ് കോടതി ഡിസംബർ 12ന് വെള്ളിയാഴ്ച ശിക്ഷാവിധിയിൽ വാദം ആരംഭിച്ചത്. പെൻഡ്രൈവ് ‘സേഫ് കസ്റ്റഡിയിൽ’ സൂക്ഷിക്കണമെന്നു നിർദേശം നൽകിയത് കേസിൽ എത്രത്തോളം നിർണായക തെളിവാണിതെന്നും സൂചിപ്പിക്കുന്നു. ഒന്നാം പ്രതി പൾസർ സുനിയും കൂട്ടുപ്രതികളും അതിജീവിതയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പെൻഡ്രൈവിലുണ്ട്. എട്ടു വർഷം നീണ്ട വിചാരണയിൽ ചർച്ചകളും വിവാദങ്ങളും മെമ്മറി കാർഡിനു പുറത്തായിരുന്നു. ഫയൽ അകത്ത് സുരക്ഷിതമായി നിന്നു. വിവാദം രൂക്ഷയമായപ്പോൾ English Summary:
Actress Sexual Assault Case: Why did the Ernakulam Principal District and Sessions Court Judge mandate stringent police custody for the digital evidence? Given the nature of the case, what makes the evidence contained on the pen drive and memory card so critical? What exactly is a hash value and how does it function to protect the integrity of digital evidence? |