search

ചികിത്സയ്ക്ക് ഇതുവരെ ചെലവായത് 30 ലക്ഷം രൂപ; സഹായം തേടി യുവാവ്

LHC0088 3 hour(s) ago views 433
  



പൂപ്പാറ ∙ തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതിനെ (സ്ട്രോക്ക്) തുടർന്ന് 2 മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലുള്ള നിർധന യുവാവ് സഹായം തേടുന്നു. പൂപ്പാറ മാളികക്കുടിയിൽ ബഷീർ–റംല ദമ്പതികളുടെ മകൻ ഷിഹാബ് (33) ആണ് സ്ട്രോക്ക് വന്നതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ളത്.  

കഴിഞ്ഞ ഒക്ടോബർ 17 ആണ് ഷിഹാബ് ബോധരഹിതനായി വീട്ടിൽ വീണത്. തുടർന്ന് കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകി. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ രക്തക്കുഴലുകളിലെ തടസ്സം നീക്കിയെങ്കിലും സ്കാനിങ്ങിൽ തലയോട്ടിക്കുള്ളിൽ നീർക്കെട്ട് രൂപപ്പെട്ടതായി കണ്ടെത്തി. ഉടൻ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെത്തിച്ച ഷിഹാബ് അന്ന് മുതൽ അവിടെ ചികിത്സയിലാണ്.  

ചികിത്സയുടെ ഭാഗമായി തലയോട്ടിയുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കുള്ളിൽ നീർക്കെട്ട് കുറഞ്ഞ്, തലച്ചോർ പൂർവസ്ഥിതിയിലെത്തുമ്പോൾ മാത്രമേ തലയോട്ടിയുടെ പുറത്തെടുത്ത ഭാഗം വീണ്ടും തുന്നിച്ചേർക്കാൻ കഴിയൂ.  

ചലനശേഷി നഷ്ടപ്പെട്ട ഷിഹാബ് ബന്ധുക്കളെയും സുഹൃത്തുക്കളെയുമാെക്കെ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. ഷിഹാബിനെ ജീവിതത്തിലേക്ക് തിരിച്ചുകാെണ്ടുവരാൻ 2 മാസത്തെ ചികിത്സകൂടി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്.  

ബോഡിമെട്ടിൽ സുഹൃത്തുമായി ചേർന്ന് ബേക്കറി നടത്തിയിരുന്ന ഷിഹാബിന്റെ നിർധന കുടുംബത്തിന് ചികിത്സ മുന്നോട്ടുകാെണ്ടു പോകാൻ യാതാെരു മാർഗവുമില്ല. പൂപ്പാറയിൽ ഒരു വീട് മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്. എങ്കിലും കടം വാങ്ങിയും ഉറ്റവർ സഹായിച്ചും 30 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചെലവഴിച്ചു.  

ഏതാനും ദിവസങ്ങളായി ആശുപത്രി ബിൽ മുടങ്ങിയിരിക്കുകയാണ്. ഇനിയും ഷിഹാബിന്റെ ചികിത്സയ്ക്ക് ഇതിലേറെ തുക വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.  

മാതാപിതാക്കളെ കൂടാതെ ഭാര്യ ഫൗസ്യയും 5 വയസ്സുള്ള മകൾ ഫാത്തിമയും ഷിഹാബിന്റെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ ഷിഹാബ് ചികിത്സാ സഹായ സമിതി രൂപീകരിച്ച് കേരള ഗ്രാമീൺ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് ചേർന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40672101125139. IFSC KLGB 0040672. ഗൂഗിൾ പേ നമ്പർ: 6282599838.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504