മറയൂർ∙ കൂർക്കയുടെ സീസൺ തുടങ്ങിയതോടെ മറയൂരിലെ കർഷകർക്ക് സന്തോഷം. മികച്ച വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1000 ടൺ കൂർക്ക വിൽപന നടന്നപ്പോൾ കഴിഞ്ഞ മാസം മുതൽ ഇതുവരെ വരെ 150 ടൺ കൂർക്ക പ്രദേശത്ത് വിറ്റു. ആദിവാസികൾക്ക് ഒരു കിലോയ്ക്ക് 25 മുതൽ 90 രൂപ വരെ ലഭിച്ചതായി പറയുന്നു. കൂർക്കയുടെ വലുപ്പം അനുസരിച്ചാണ് വില ലഭിക്കുന്നത്.
2014ലാണ് ആദിവാസികളുടെ കാർഷിക ഉൽപന്നങ്ങൾ സ്വീകരിക്കാനും നേരിട്ട് ലേലത്തിലൂടെ വിറ്റഴിച്ച് മികച്ച വില നേടിക്കൊടുക്കാനും വനം വകുപ്പ് പദ്ധതി ആരംഭിച്ചത്. ഇതോടെ മലനിരകളിൽ ഒട്ടേറെ പച്ചക്കറികളും കിഴങ്ങ് വർഗങ്ങളും ഉൽപാദിപ്പിച്ചു. ആട്, കോഴി എന്നിവയെയും വളർത്തുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉൽപന്നങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ഇപ്പോൾ ഒട്ടേറെ പേരെത്തുന്നുണ്ട്.
English Summary:
Koorca farming is thriving in Marayoor, bringing prosperity to local farmers. With the season underway, farmers are experiencing excellent prices for their produce, and this year\“s sales are promising. |