search

ജീവനാംശം വാങ്ങാതെ വിവാഹമോചനം; വനിതയെ അഭിനന്ദിച്ച് സുപ്രീം കോടതി

Chikheang 3 hour(s) ago views 187
  



ന്യൂഡൽഹി ∙ ജീവനാംശം വാങ്ങാതെയും ഭർതൃമാതാവ് സമ്മാനമായി നൽകിയ സ്വർണവളകൾ തിരികെനൽകിയും വിവാഹമോചനം നേടിയ സ്ത്രീക്കു സുപ്രീം കോടതിയുടെ അഭിനന്ദനവും ആശംസയും. കൊടുക്കൽവാങ്ങലുകൾ ഇല്ലാത്ത അപൂർവ തീർപ്പാണിതെന്നു വിലയിരുത്തിയ കോടതി, വിവാഹമോചനം അനുവദിച്ച് ഉത്തരവിറക്കി.  



സ്ത്രീധനം തിരിച്ചുചോദിക്കുമെന്നാണു കരുതിയതെന്നു കോടതി പറഞ്ഞു. എന്നാൽ‍, സമ്മാനമായി കിട്ടിയ ആഭരണങ്ങളും തിരിച്ചുനൽകിയെന്ന് അഭിഭാഷകൻ അറിയിച്ചു. വെർച്വലായി കോടതിയിൽ ഹാജരായിരുന്ന സ്ത്രീയോട് ഭൂതകാലം മറന്നു സന്തോഷത്തോടെ ജീവിക്കാൻ കോടതി ആശംസിച്ചു. English Summary:
Divorce Without Alimony: Supreme Court Lauds Woman in Rare Settlement
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160388