search

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; പ്രതിയുടെ ജനനേന്ദ്രിയം ഛേദിച്ച് ശേഷം തല്ലിക്കൊന്ന് ആൾക്കൂട്ടം

LHC0088 5 hour(s) ago views 978
  

    



ഗോവ, ഇന്തൊനീഷ്യ∙ ഇന്തൊനീഷ്യയിലെ ഗോവയിൽ (Gowa) ഭിന്നശേഷിക്കാരിയായ ഒരു യുവതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 47 വയസ്സുകാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ജനനേന്ദ്രിയം ഛേദിച്ച നിലയിൽ ഇയാളുടെ മൃതദേഹം തെരുവുകളിലൂടെ വലിച്ചിഴച്ചതായി റിപ്പോർട്ടുകളുണ്ട്. നവംബർ 30ന് യുവതിയെ ആക്രമിച്ച അലി എന്നയാളെയാണ് ഡിസംബർ മൂന്നിന് ആൾക്കൂട്ടം കൊലപ്പെടുത്തിയത്.

  • ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ 26 കാരിയായ പ്രശസ്ത വ്ലോഗര്‍ മരിച്ചു; നെഞ്ച്പൊട്ടുന്ന കുറിപ്പുമായി ഭർത്താവ് Other Countries
      

         
    •   
         
    •   
        
       
  • \“ശരീരത്തിന്റെ 90 ശതമാനത്തോളം പൊള്ളലേറ്റു\“: ന്യൂയോർക്കിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം US News
      

         
    •   
         
    •   
        
       


നവംബർ 30ന് ഭിന്നശേഷിക്കാരിയായ യുവതി ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞതോടെ പ്രദേശവാസികൾ കനത്ത രോഷത്തിലായിരുന്നു. ആക്രമണ സാധ്യത മുന്നിൽ കണ്ട് അലി നാട്ടുകാരിൽ നിന്ന് രക്ഷപ്പെടുന്നതിനായി ആദ്യം ഒരു ബന്ധുവിന്റെ വീട്ടിലേക്കും തുടർന്ന് സമീപത്തെ വനത്തിലേക്കും ഓടി രക്ഷപ്പെട്ടു. എന്നാൽ ഡിസംബർ മൂന്നിന് ഭക്ഷണം തേടി കാട്ടിൽ നിന്നിറങ്ങിയപ്പോൾ ഇയാളെ വഴിയാത്രക്കാർ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. ഇടയ്ക്കിടെയുള്ള മോഷണങ്ങളിലൂടെ പ്രദേശത്ത് അറിയപ്പെട്ടിരുന്ന ഇയാളെ വടികൾ, കല്ലുകൾ, വടിവാളുകൾ എന്നിവ ഉപയോഗിച്ചാണ് ആൾക്കൂട്ടം ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്തത്.

അലിയുടെ കൈകളും കാലുകളും കയറുകൊണ്ട് ബന്ധിച്ച ശേഷം ആൾക്കൂട്ടം മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ നേതൃത്വത്തിൽ ഇയാളെ ഗ്രാമങ്ങളിലൂടെ നടത്തിച്ചു. വീടുകൾക്ക് മുന്നിലൂടെ നടത്തുന്നതിന് മുൻപ് ഇയാളുടെ ജനനേന്ദ്രിയം ‘വെട്ടിമാറ്റി’ എന്ന് പറയപ്പെടുന്നു.

വിവരം അറിഞ്ഞ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് സംഘം റാപ്പോളെംബ ഗ്രാമത്തിൽ എത്തിയതായി ഗോവ പൊലീസ് മേധാവി മുഹമ്മദ് ആൽഡി സുലൈമാൻ പറഞ്ഞു. സംഭവങ്ങളുടെ കൃത്യമായ കാലഗണന നിർണ്ണയിക്കാൻ വിഷയത്തിൽ അന്വേഷണം തുടരുകയാണെന്നും കൊലപ്പെട്ട വ്യക്തി പീഡനം നടത്തിയതായി സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി മെഡിക്കൽ ടീം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

മുൻപ് ജയിൽ ശിക്ഷ അനുഭവിക്കുകയും അടുത്തിടെ മോചിതനാകുകയും ചെയ്ത ആവർത്തിച്ചുള്ള മോഷ്ടാവാണ് അലി എന്നും ഇയാൾ പ്രദേശത്തിന് ഒരു ഭീഷണിയായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. ഈ ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതർ.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം fathimah.hilya എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന്) English Summary:
A 47-year-old man was lynched in Gowa, Indonesia, accused of raping a disabled woman. The mob brutally murdered him, dragging his body through the streets after reportedly mutilating his genitals, sparking a police investigation into the vigilante killing.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158561