search

ഗാസ: സമാധാന സമിതി ഈ വർഷാവസാനം; വെടിനിർത്തൽ നിർണായക ഘട്ടത്തിൽ

LHC0088 3 hour(s) ago views 783
  



ദോഹ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സമാധാന പദ്ധതിയുടെ ഭാഗമായി, ഗാസയുടെ ഭരണച്ചുമതല വഹിക്കുന്ന രാജ്യാന്തര സമിതിയെ ഈ വർഷാവസാനത്തോടെ പ്രഖ്യാപിക്കും. ബോർഡ് ഓഫ് പീസ് എന്നറിയപ്പെടുന്ന ഈ സമിതിയുടെ അധ്യക്ഷൻ ട്രംപ് ആയിരിക്കും. മധ്യപൂർവദേശത്തെയും പാശ്ചാത്യ രാജ്യങ്ങളിലെയും നേതാക്കൾ അംഗങ്ങളാകും.

ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ഈ മാസം നടക്കുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. ഗാസയിലെ ദൈനംദിന ഭരണകാര്യങ്ങൾക്കായി പലസ്തീൻ സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയെയും നിയോഗിക്കും.

സമാധാനം നിലനിർത്തുന്നതിനും ഹമാസിനെ നിരായുധീകരിക്കുന്നതിനുമായി രാജ്യാന്തര സുരക്ഷാസേനയെ വിന്യസിക്കാനും പദ്ധതിയുണ്ട്. അടുത്ത വർഷം ആദ്യം ഈ സേന ഗാസയിൽ പ്രവർത്തനം ആരംഭിച്ചേക്കും. വടക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച ബെയ്ത്ത് ലാഹിയയിലും ജബാലിയയിലും നടത്തിയ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു.
    

  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
  • വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വെടിനിർത്തൽ നിർണായക ഘട്ടത്തിൽ

ദോഹ ∙ ഗാസ വെടിനിർത്തൽ കരാർ നടപ്പാക്കുന്നതു സംബന്ധിച്ച ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. ‘ഇസ്രയേൽ സൈന്യം പൂർണമായി പിന്മാറുകയും ഗാസയിൽ ജനങ്ങൾക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുകയും ചെയ്താലേ യഥാർഥ വെടിനിർത്തലായി കണക്കാക്കാനാവൂ’– അദ്ദേഹം പറഞ്ഞു. English Summary:
Inside the Plan for Gaza\“s Future: International Committee and Security Force Proposed
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504