LHC0088 • 11 hour(s) ago • views 545
ചങ്ങനാശേരി ∙ റൂബിനഗറിലെ താരം റൂബിയാണ്. അണലിയുടെ കടിയേറ്റിട്ടും വീട്ടുകാർക്ക് കാവൽ ഒരുക്കി റൂബി എന്ന ലാബ്രഡോർ ഇനത്തിലെ വളർത്തുനായ നാട്ടിൽ താരമായി. പാമ്പിന്റെ കടിയേറ്റ് ഗുരുതരാവാസ്ഥയിലായിരുന്ന റൂബി ജീവിതത്തിലേക്ക് മടങ്ങി വന്നതും നാട്ടിൽ ആഘോഷമായി. അസംപ്ഷൻ കോളജിനു സമീപം റൂബി നഗറിൽ മുളശേരിൽ സലികുമാറിന്റെയും ഭാര്യ സുധയുടെയും വളർത്തുനായയാണ് റൂബി എന്ന 6 വയസ്സുള്ള പെൺനായ.
25ന് രാത്രി 9.45നായിരുന്നു സംഭവം. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനടിയിലാണ് കൂറ്റൻ അണലിയെ കണ്ടത്. റൂബിയുടെ നിർത്താതെയുള്ള കുര കേട്ട് നോക്കുമ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. അണലിയുടെ അടുത്തുനിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും റൂബി പിൻമാറിയില്ല. ഇതിനിടയിൽ അണലി റൂബിയെ കടിക്കുകയും ചെയ്തു. എന്നിട്ടും റൂബി മാറിയില്ല.
സ്ഥലത്തെത്തിയ വാഴപ്പള്ളി സ്വദേശിയായ സ്നേക്ക് ക്യാച്ചർ ഷിനോ കുറ്റിശേരി അണലിയെ പിടികൂടി. ഉടൻ തന്നെ സലികുമാറും സുധയും റൂബിയെ തുരുത്തിയിലെ റിട്ട. വെറ്ററിനറി സർജൻ ഡോ. ഉണ്ണിക്കൃഷ്ണന്റെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. ഇവിടെയെത്തിക്കുമ്പോൾ റൂബി തീർത്തും അവശയായി ഗുരുതരാവസ്ഥയിലായിരുന്നു. പരിചരണവും പ്രാർഥനകളും ഫലം കണ്ടു. റൂബി സൂപ്പർവിമനായി തിരികെ വന്നു. English Summary:
Labrador Ruby is being hailed as a hero in Changanassery after protecting her family from a venomous snake, despite being bitten herself. Ruby\“s quick actions and unwavering loyalty have captured the hearts of the local community, celebrating her remarkable recovery. |
|