search

സഹോദരിയുടെ മകളുടെ പേർക്ക് വിൽപത്രം എഴുതാമോ? മരണശേഷം നിയമപ്രശ്നമുണ്ടാകുമോ?

deltin33 3 hour(s) ago views 867
  

    



എനിക്ക് 80 വയസ്സുണ്ട്. കുട്ടികള്‍ ഇല്ല. ഭർത്താവ് മരിച്ചു പോയി. എനിക്ക് രണ്ടു സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. അതിൽ ഒരു സഹോദരൻ മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. ഞാൻ ഒരു സഹോദരിയുടെ മകളുടെ സംരക്ഷണയിലാണ് ജീവിക്കുന്നത്. ആ മകളെ എന്റെ സ്വത്തുക്കളുടെ അവകാശിയാക്കി വിൽപത്രം റജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്റെ മരണശേഷം വസ്തു പോക്കുവരവ് ചെയ്യാൻ പുതിയ നിയമപ്രകാരം പ്രയാസമുണ്ടാകുമോ?

താങ്കളുടെ വസ്തുവകകളിൽ താങ്കൾക്ക് പൂർണമായ അവകാശമുള്ളതുകൊണ്ട് ഒരു വിൽപത്രം തയാറാക്കി ഇഷ്ടപ്പെട്ട വ്യക്തിക്ക് സ്വത്തുവകകൾ കൈമാറാവുന്നതാണ്. താങ്കളുടെ കാലശേഷമായിരിക്കും അത് നടപ്പിലാകുക. വിൽപത്രപ്രകാരം വസ്തു ലഭിക്കുന്ന ആളുകൾ ബന്ധുമിത്രാദികൾ ആവണമെന്നില്ല.  

വിൽപത്രം റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും. മറ്റു സഹോദരങ്ങൾക്ക് വസ്തുവിൽ അവകാശം ഉന്നയിക്കാൻ സാധിക്കില്ലെന്നു മാത്രമല്ല, വസ്തു കൈമാറിക്കിട്ടിയ ആൾക്ക് സ്വന്തം ഇഷ്ടപ്രകാരം അത് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യവും ലഭിക്കുന്നു. വിൽപത്രപ്രകാരം ലഭിക്കുന്ന വസ്തു പോക്കുവരവ് ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചിട്ടുള്ള നടപടിക്രമങ്ങൾ താഴെ കൊടുക്കുന്നു.

1. വിൽപത്രം എഴുതിയ ആളുടെ മരണശേഷം, അവകാശി വിൽപത്രത്തിന്റെ കോപ്പിയും പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഫാമിലി മെംബർഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വില്ലേജ് ഓഫിസർക്ക് അപേക്ഷ നൽകണം. അത്തരത്തിൽ സർട്ടിഫിക്കറ്റ് നൽകാൻ സാധിച്ചില്ലെങ്കിൽ, ആരൊക്കെയാണ് മരണപ്പെട്ട ആളുടെ നിയമാനുസൃത അവകാശികളെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഒരു സത്യവാങ്മൂലം ഫയൽ ചെയ്താലും മതിയാകും.  

2. വിൽപത്രത്തിൽ പ്രതിപാദിച്ച പ്രകാരം വസ്തു പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനുമുൻപ് ബന്ധപ്പെട്ട വില്ലേജ് ഓഫിസർ, മരണപ്പെട്ട വ്യക്തിയുടെ പിന്തുടർച്ചാവകാശ നിയമപ്രകാരമുള്ള അവകാശികൾക്ക് നോട്ടിസ് നൽകുകയും ആവശ്യമായ അന്വേഷണങ്ങൾ നടത്തുകയും ചെയ്യും. പരാതികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും 30 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുന്നതാണ്.  

3. 30 ദിവസത്തിനുള്ളിൽ പരാതികള്‍ ഒന്നും ലഭിച്ചില്ലെങ്കിൽ വസ്തു അപേക്ഷകന്റെ പേരിൽ പോക്കുവരവ് ചെയ്തു നൽകും.  

4. പരാതികൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥർ കോടതി ഉത്തരവ് ആവശ്യപ്പെടുന്നതായിരിക്കും.  

5. വിൽപത്രത്തിൽ തർക്കമുള്ള ആൾ മൂന്നു മാസത്തിനുള്ളിൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടില്ലെങ്കിൽ വസ്തു അപേക്ഷകന്റെ പേരിൽ പോക്കുവരവ് െചയ്തു കൊടുക്കുന്നതാണ്.  

പോക്കുവരവ് ചെയ്തു കഴിഞ്ഞാൽ പൂർണ ക്രയവിക്രയാദി സ്വാതന്ത്ര്യത്തോടു കൂടി താങ്കളുടെ വസ്തുവകകൾ അവകാശിക്ക് അനുഭവത്തിൽ വരുന്നതായിരിക്കും.  

വിവരങ്ങൾക്ക് കടപ്പാട്
ഡി. ബി. ബിനു, പ്രസിഡന്റ്,  ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമ്മിഷൻ, എറണാകുളം. English Summary:
Property Will Writing involves legally transferring assets to a chosen beneficiary through a will. This ensures the beneficiary can easily manage the property after the will-maker\“s death without undue complications.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809