1999ൽ രൂപീകരിച്ചെങ്കിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്ക് ജി20 ഉച്ചകോടി എത്താൻ നീണ്ട 26 വർഷങ്ങൾ വേണ്ടിവന്നു. നവംബർ 22, 23 തീയതികളിൽ ദക്ഷിണാഫ്രിക്ക ആതിഥ്യമരുളുന്ന ജി20 ഉച്ചകോടിയുടെ തിലകക്കുറിയായി എഴുതി വച്ചിട്ടുള്ളത് മൂന്നു വാക്കുകളാണ്– ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത. ഏറെനാളായി രാജ്യാന്തര ഉച്ചകോടികളിൽനിന്നു വിട്ടുനിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജി20യിൽ പങ്കെടുക്കുന്നുവെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ പ്രത്യേകത. അതേസമയംതന്നെ, ലോകത്തെ സകലമാന ഉച്ചകോടികളിലും പങ്കെടുത്തു നടക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജി20യിൽനിന്നു വിട്ടുനിൽക്കുന്നുവെന്നതും കൗതുകകരമാണ്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ ഇതൊന്നുമല്ല ഉച്ചകോടിയെ ചർച്ചാവിഷയമാക്കുന്നത്. അവിടെയാകെ പർപ്പിളിൽ കുളിച്ചിരിക്കുകയാണ്. ഏറെ നാളുകൾക്കു ശേഷം ഒരു രാജ്യാന്തര ഉച്ചകോടി ദക്ഷിണാഫ്രിക്കയിലേക്ക് എത്തുമ്പോൾ അത് ഒരു വലിയ സമരത്തിനുള്ള വേദിയായാണ് രാജ്യത്തെ വനിതകൾ കണ്ടത്. ‘പർപ്പിൾ പ്രൊട്ടസ്റ്റ്’ എന്നു പേരിട്ട് അവർ ആരംഭിച്ച സമരം രാജ്യാന്തര തലത്തിൽത്തന്നെ ചർച്ചയായിക്കഴിഞ്ഞു. വിമൻ ഫോർ ചേഞ്ച് (Women for Change) എന്ന, വനിതകളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒ സംഘടനയാണ് പർപ്പിൾ പ്രൊട്ടസ്റ്റെന്ന ആശയം ദക്ഷിണാഫ്രിക്കയിൽ മുന്നോട്ടു വച്ചത്. രാജ്യമെമ്പാടും പ്രായഭേദമന്യേ സ്ത്രീകൾ വീടിനുള്ളിലും പൊതുഇടത്തും നേരിടുന്ന English Summary:
How does the Purple Protest give a hint to the South African Government about the unsatisfied women in the country? What is Purple Protest, and why did everyone change their profile picture to purple at the time of the 20th G20 Summit? |
|