തിരുവനന്തപുരം∙ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം. ടിക്കറ്റ് ഇനത്തിൽ 9.72 കോടിയും ടിക്കറ്റിതര വരുമാനമായി 77.9 ലക്ഷം രൂപയും ഉൾപ്പെടെ 10.5 കോടി രൂപ കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസി നേടി. കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് 7.79 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം. കഴിഞ്ഞ സെപ്റ്റംബർ 8ന് ആണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. English Summary:
KSRTC Revenue hits the second-highest daily ticket collection in its history. The Kerala State Road Transport Corporation (KSRTC) achieved a total revenue of ₹10.5 crore, including ₹9.72 crore from ticket sales and ₹77.9 lakh from non-ticket sources, on the past Monday. |