ഗുവാഹത്തി ∙ ബറോഭരി ജുമ മസ്ജിദിന്റെ മൈക്കിലൂടെ പള്ളി ഇമാമിന്റെ ശബ്ദം ഉയർന്നു: ‘പള്ളിയുടെ തൊട്ടടുത്തുള്ള റോഡിൽനിന്നു പാളിയ വാഹനം തടാകത്തിൽ വീണു. വണ്ടിനിറയെ ആളുകളുണ്ട്. രക്ഷപ്പെടുത്തണം...’ ഓടിക്കൂടിയവർ കാണുന്നത് പാതി മുങ്ങിയ കാറിൽ ജീവനുവേണ്ടി നിലവിളിക്കുന്ന 7 പേരെ. ഇവരെ കരയിലെത്തിച്ച് അൽപനേരത്തിനുള്ളിൽ കാർ മുങ്ങി. ഒറ്റയ്ക്കു രക്ഷാപ്രവർത്തനം നടത്താനാവില്ലെന്നു കണ്ടതോടെ ഇമാം മൗലാന അബ്ദുൽ ബാസിത് നടത്തിയ നീക്കമാണ് 7 പേരുടെ ജീവനു കാവലായത്. English Summary:
Guwahati Accident: Accident rescue in Guwahati saved seven lives after a car plunged into a lake. A mosque Imam\“s quick thinking and announcement via the mosque\“s loudspeaker rallied the community, enabling them to rescue the trapped individuals just before the car submerged completely. |