ആലുവ നഗരസഭ മണപ്പുറം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി ജെറോം മൈക്കിൾ വോട്ട് ചോദിക്കാനെത്തുന്നത് കുതിരപ്പുറത്താണ്. ഒറ്റയ്ക്കും കൂട്ടായും വീടുകളിൽ 3 റൗണ്ട് പര്യടനം പൂർത്തിയാക്കിയ ശേഷമാണ് ജെറോം കുതിരപ്പുറത്തേറിയത്. നഗരസഭാ മുൻ പൊതുമരാമത്ത് സ്ഥിരസമിതി അധ്യക്ഷനാണ്. സുഹൃത്തിന്റെ മകന്റേതാണ് ലോറ എന്ന പെൺകുതിര. കൂട്ടിനു കുതിര ഉള്ളതിനാൽ നഗരസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ പ്രചാരണവും ജെറോമിന്റേതു തന്നെ.
Also Read 8 കഴിഞ്ഞാൽ 10; സിപിഐ മത്സരിക്കുന്ന വാർഡ് ഒഴിവാക്കി എൽഡിഎഫ് പ്രകടന പത്രിക
UNIFORM
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
എറണാകുളം ജില്ലയിൽ ട്വന്റി20യുടെ പ്രചാരണ ബോർഡുകളിലും ബാനറുകളിലും പോസ്റ്ററുകളിലും സ്ഥാനാർഥികൾക്കു യൂണിഫോം. വനിതാ സ്ഥാനാർഥികൾക്കു പിങ്ക് നിറത്തിലുള്ള സാരിയും ബ്ലൗസും പുരുഷന്മാർക്ക് പിങ്ക് നിറത്തിലുള്ള ഷർട്ടും. ജില്ലയ്ക്ക് അകത്തും പുറത്തുമായി 800ൽ പരം സ്ഥാനാർഥികളാണു സംഘടനയ്ക്കുള്ളത്. തിരഞ്ഞെടുപ്പു പ്രഖ്യാപനം വരുന്നതിനു മുൻപേ ബാനറുകളും പോസ്റ്ററുകളും പുറത്തിറക്കിയിരുന്നു.
Also Read പാർട്ടി പറയുമ്പോൾ ‘നോ’ പറയാൻ കഴിഞ്ഞില്ല; തേപ്പു തൊഴിലിൽനിന്ന് മത്സര രംഗത്തേക്ക് ഗംഗാധരൻ
NOTEBOOK
കൊല്ലം പവിത്രേശ്വരം പഞ്ചായത്ത് പവിത്രേശ്വരം വാർഡിലെ യുഡിഎഫ് സ്വതന്ത്രൻ സുകു ഒരു നോട്ട്ബുക്കുമായാണ് വോട്ടു തേടിയിറങ്ങുന്നത്. വീട്ടുകാരുടെ ആവശ്യവും നാടിന്റെ പൊതുആവശ്യങ്ങളും ഓരോരുത്തരോടും ചോദിച്ചു മനസ്സിലാക്കി ബുക്കിൽ കുറിക്കും. വിജയിച്ചാൽ നടപ്പാക്കാൻ പറ്റുന്നതൊക്കെ നടപ്പാക്കും എന്നാണു വാഗ്ദാനം. ഇനി മറിച്ചായാൽ നാടിന്റെ പൊതു ആവശ്യങ്ങളും നാട്ടുകാരുടെ ആവശ്യങ്ങളും മനസ്സിലാക്കാൻ കഴിയുന്ന ഒരു ഡേറ്റാബുക്കായി ഇത് ഉപയോഗിക്കാമെന്നും സുകു പറയുന്നു.
Also Read തിരഞ്ഞെടുപ്പ് ആയാൽ വേറെ ലെവലാണ് ‘കാരണവർ’ കുഞ്ഞാപ്പു ഹാജി
NO TO POSTER
പോസ്റ്ററും ഫ്ലെക്സും നോട്ടിസും ഒന്നുമില്ലാതെ വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ചോദിക്കുന്നതാണ് ചങ്ങനാശേരി കുറിച്ചി പഞ്ചായത്ത് പൊൻപുഴ വാർഡിലെ ബിജെപി സ്ഥാനാർഥി ബി.ആർ.മഞ്ജീഷിന്റെ വൈറെറ്റി. പല വീടുകളിലും ഒറ്റയ്ക്കു കയറിയാണ് വോട്ട് തേടുന്നത്. ഈ രീതിയിൽ പാർട്ടിക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും മഞ്ജീഷിന്റെ ആത്മവിശ്വാസത്തോടൊപ്പം അവരും നിന്നു. ഭാര്യ നീനു എം.നായർ പനച്ചിക്കാട് പഞ്ചായത്തിലും മത്സരിക്കുന്നുണ്ട്.
Also Read ചുമടുകൾക്ക് തൽക്കാലം അവധി; രാഘവൻ പ്രചാരണത്തിരക്കില്‍
PODCAST
തൃപ്പൂണിത്തുറ നഗരസഭ 16–ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി ഇ.എസ്.രാകേഷ് പൈ പ്രചാരണം ജനങ്ങളിലേക്ക് എത്തിക്കുന്നത് പോഡ്കാസ്റ്റ് വഴിയാണ്. കാഴ്ചപ്പാടുകളും വികസന പദ്ധതികളും നിലപാടുകളുമാണ് പോഡ്കാസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. 4 ഭാഗങ്ങൾ പുറത്തുവിട്ടു. English Summary:
Unique Election Strategies: Kerala Local Body Election Campaign Strategies focus on the innovative approaches candidates are taking to connect with voters. From horseback riding to podcasting, candidates are employing unique methods to stand out. This election season showcases a diverse range of tactics designed to capture the attention and support of the electorate.