തിരുവനന്തപുരം ∙ സിപിഎം– സിപിഐ ബന്ധത്തെ പോലും ഉലച്ച പിഎം ശ്രീ കരാർ ഒപ്പിടലിനു പിന്നിൽ ഇടനിലക്കാരനായത് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എംപിയെന്നു കേന്ദ്ര വിദ്യാഭ്യാസമന്ത്രി തന്നെ തുറന്നുപറഞ്ഞതോടെ വീണ്ടും വെട്ടിലാവുകയാണ് സിപിഎം. പാർട്ടിയിലും മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്യാതെ രഹസ്യമായുള്ള ഒപ്പിടലിനു ബ്രിട്ടാസ് പാലമായത് ആരുടെ താൽപര്യപ്രകാരമെന്ന ചോദ്യമുയരുന്നു.
കേരളം പിഎം ശ്രീ കരാറിൽ ഒപ്പിട്ട ഘട്ടത്തിൽ തന്നെ മന്ത്രി പ്രധാൻ നന്ദി പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസിനുമാണ്. ആ ഇടനിലയാണ് അദ്ദേഹം രാജ്യസഭയിലും സാക്ഷ്യപ്പെടുത്തിയത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയും അതു സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെയും രാജ്യസഭയിലടക്കം പ്രസംഗിച്ചിട്ടുള്ളയാളാണ് ബ്രിട്ടാസ്. അതേ നയത്തിനു സംസ്ഥാനത്തേക്കു വാതിൽ തുറന്നുകൊടുക്കുന്ന പദ്ധതിയായ പിഎം ശ്രീക്കു വഴിവെട്ടാനാണ് അദ്ദേഹം രഹസ്യ ഇടനിലക്കാരനായത്.
Also Read വിദ്യാർഥികളുടെ ബാഗിൽനിന്ന് വെടിയുണ്ടകൾ കണ്ടെത്തി; മോഷ്ടിച്ചതെന്ന് സംശയം
കേരളം രഹസ്യമായി ധാരണാപത്രത്തിൽ ഒപ്പിട്ടശേഷവും പിഎം ശ്രീയെയും എൻഇപിയെയും ശക്തമായി എതിർക്കുന്ന സമീപനമാണ് സിപിഎം കേന്ദ്ര കമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും സ്വീകരിച്ചത്. എന്നാൽ, അതേ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായ ബ്രിട്ടാസാണ് ഒപ്പിടലിനു ചരടുവലിച്ചതെന്നു വ്യക്തമാകുമ്പോൾ പാർട്ടി ഇനിയെന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
ഒക്ടോബർ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഒപ്പിടാനുള്ള രഹസ്യ തീരുമാനമുണ്ടായത്. ഒരാഴ്ചയ്ക്കകം ധാരണാപത്രത്തിന്റെ കരടുരേഖ തയാറായി. ഒക്ടോബർ 23നു ഡൽഹിയിൽ ഒപ്പിട്ടു. സിപിഎം–ബിജെപി, നരേന്ദ്ര മോദി–പിണറായി വിജയൻ രഹസ്യ സഖ്യങ്ങളുണ്ടെന്ന യുഡിഎഫ് ആരോപണം ബലപ്പെടുത്തുന്നതാണ് പുതിയ വെളിപ്പെടുത്തൽ. തിരഞ്ഞെടുപ്പു കാലത്ത് അതു സിപിഎമ്മിനെയും ഇടതുമുന്നണിയെയും കൂടുതൽ പ്രതിരോധത്തിലാക്കും.
Also Read അതിജീവിതയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ
ഇടനിലക്കാരൻ ആരെന്ന് വ്യക്തമായി: കെ.സി
പിഎംശ്രീ കരാറിൽ ഇടനിലക്കാരൻ സിപിഎം എംപിയാണെന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമായി പറഞ്ഞുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഇക്കാര്യത്തിൽ സിപിഎമ്മും സിപിഐയും നിലപാട് വ്യക്തമാക്കണം. കേരള സർക്കാരും ബിജെപിയും തമ്മിലുള്ള ഡീലുകൾ കുറച്ചുനാളായി നാം കാണുകയാണ്. ധനമന്ത്രി നിർമല സീതാരാമന്റെ വീട്ടിലെ പ്രാതലും അമിത് ഷായുടെ വീട്ടിലെ കൂടിക്കാഴ്ചയുമൊക്കെ കൂട്ടിവായിച്ച് പിഎം ശ്രീയിലും ലേബർ കോഡിലുമെല്ലാം ഒത്തുകളിയാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്– വേണുഗോപാൽ പറഞ്ഞു.
ബ്രിട്ടാസ് ഇടനിലക്കാരനല്ല: മന്ത്രി അനിൽ
ജോൺ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ആളല്ലെന്ന് മന്ത്രി ജി.ആർ.അനിൽ. അങ്ങനെ പറഞ്ഞത് ബിജെപി മന്ത്രിയാണ്. പിഎം ശ്രീ അടഞ്ഞ അധ്യായമാണെന്നും മന്ത്രി പറഞ്ഞു.
Also Read മോശം മെസേജ് അയച്ചു, കോൺഗ്രസിലെ ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറി: രാഹുലിനെതിരെ പുതിയ വെളിപ്പെടുത്തൽ
English Summary:
John Brittas Acted as an Intermediary Between Center and Kerala in PM Shri: PM Shri agreement controversy is heating up in Kerala politics. Allegations of secret deals between the CPM and BJP, facilitated by John Brittas, are creating political turmoil. The controversy is expected to intensify, potentially impacting the upcoming elections.