search

സഹപ്രവർത്തകരോട് മോശമായി പെരുമാറി; സിസിടിവി ദൃശ്യങ്ങൾ കണ്ട് പൊട്ടിക്കരഞ്ഞ് പൊലീസ് ഉദ്യോഗസ്ഥ

cy520520 3 hour(s) ago views 228
  

    



കോൾവിൻ ബേ, നോർത്ത് വെയിൽസ്∙ പാർട്ടിക്കിടെ സഹപ്രവർത്തകരോട് മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നോർത്ത് വെയിൽസ് പൊലീസ് ഉദ്യോഗസ്ഥ പി.സി. പമേല പ്രിച്ചാർഡ് (29) സംഭവം തനിക്ക് ഓർമയില്ലെന്ന് അച്ചടക്ക സമിതിക്ക് മുന്നിൽ മൊഴി നൽകി. 2024 മാർച്ചിൽ കേർണാർഫോൺ റഗ്ബി ക്ലബ്ബിൽ നടന്ന പാർട്ടിക്കിടെ പമേല പ്രിച്ചാർഡ് മോശമായി പെരുമാറിയെന്നാണ് ആരോപണം.  

  • രാത്രി വൈകി ജോലി: ഇന്ത്യക്കാരൻ ശല്യമെന്ന് സാൻ ഫ്രാൻസിസ്കോയിലെ താമസക്കാർ, പിന്തുണച്ച് എയർബിഎൻബി US News
      

         
    •   
         
    •   
        
       
  • പരസ്യ വധശിക്ഷ നടപ്പാക്കിയത് 13 വയസ്സുകാരൻ; ഭീകര കാഴ്ചയിൽ നടുങ്ങി ലോകം Other Countries
      

         
    •   
         
    •   
        
       


പുരുഷ സഹപ്രവർത്തകന്റെ ജനനേന്ദ്രിയത്തിലും വനിതാ ഉദ്യോഗസ്ഥയുടെ മാറിടത്തിലും സ്പർശിച്ചു, പുരുഷ ഇൻസ്പെക്ടറെ ചുംബിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പമേല നേരിടുന്നത്. പ്രഫഷനൽ പെരുമാറ്റത്തിന്റെ മാനദണ്ഡങ്ങൾ ലംഘിച്ചെന്നും കടുത്ത മോശം പെരുമാറ്റം കാണിച്ചെന്നുമുള്ള ആരോപണങ്ങൾ പമേല നിഷേധിച്ചു.

നോർത്ത് വെയിൽസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ക്രിസ് ആൽസോപ്പ് അധ്യക്ഷനായ അച്ചടക്ക സമിതിക്ക് മുന്നിൽ രാത്രിയിൽ ഡാൻസ് ഫ്ലോറിൽ മദ്യപിച്ച് ശേഷം പമേല പ്രിച്ചാർഡ് നടത്തിയ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ഇതോടെ സിസിടിവിയിൽ കാണുന്ന ദൃശ്യങ്ങൾ തന്റേതല്ലെന്നും താൻ അങ്ങനെ പ്രവർത്തിക്കില്ലെന്നും പമേല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. താൻ  നല്ല വ്യക്തിയാണ് ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പമേല കൂട്ടിച്ചേർത്തു.

കോൾവിൻ ബേ പൊലീസ് ആസ്ഥാനത്ത് വാദം കേൾക്കൽ പുരോഗമിക്കുകയാണ്.  English Summary:
Police misconduct is the primary focus of this article. A North Wales police officer is under investigation for alleged inappropriate behavior at a party, leading to a disciplinary hearing.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184