ന്യൂഡൽഹി ∙ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിലപാടുകളെ വിമർശിച്ച് 3 വിദേശരാജ്യങ്ങളുടെ ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികൾ ചേർന്ന് ലേഖനമെഴുതിയതിൽ വിദേശകാര്യ മന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചു. വ്ലാഡിമിർ പുട്ടിൻ നാളെ ഇന്ത്യയിലെത്താനിരിക്കെയാണ് ലേഖനവിവാദം.
Also Read കൊടുംതണുപ്പിൽ ചോരക്കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിൽ; രാത്രി മുഴുവൻ സംരക്ഷണവലയം തീർത്ത് തെരുവുനായ്ക്കൾ
യുകെ ഹൈക്കമ്മിഷണർ ലിൻഡി കാമറൺ, ഫ്രഞ്ച് അംബാസഡർ തിയറി മതോ, ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ എന്നിവർ ചേർന്നാണ് ഇന്ത്യയിലെ ഇംഗ്ലിഷ് ദിനപത്രത്തിൽ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ ശ്രമം നടത്താത്തതിനെ വിമർശിച്ചു കഴിഞ്ഞ ദിവസം ലേഖനം പ്രസിദ്ധീകരിച്ചത്. ‘മൂന്നാമതൊരു രാജ്യവുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ പൊതുവിടത്തിൽ അഭിപ്രായം പറയുന്നതു സ്വീകാര്യമല്ലാത്ത നയതന്ത്രരീതിയാണ്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ട്’ –മന്ത്രാലയവുമായി ബന്ധപ്പെട്ടവർ പ്രതികരിച്ചു.
സമാധാന ചർച്ചകൾ ആരംഭിച്ച ശേഷമാണു യുക്രെയ്നെതിരായ ശക്തമായ വ്യോമാക്രമണങ്ങൾ നടന്നതെന്ന് ലേഖനത്തിൽ വിമർശിക്കുന്നു. എപ്പോൾ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്ന ഒരേയൊരു നേതാവ് പുട്ടിനാണെന്നായിരുന്നു ലേഖനത്തിലെ വാദം. ലേഖനത്തിനെതിരെ നയതന്ത്രമേഖലയിലെ പ്രമുഖർ രംഗത്തെത്തിയിരുന്നു. നയതന്ത്ര പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാണു മുൻ വിദേശകാര്യ സെക്രട്ടറി കൻവാൽ സിബൽ വിമർശിച്ചത്.
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
MORE PREMIUM STORIES
വിദഗ്ധ തൊഴിലാളികളെ കൈമാറാൻ ധാരണ
ന്യൂഡൽഹി ∙ വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച തൊഴിലാളികളുടെ കൈമാറ്റത്തിനു ഇന്ത്യയും റഷ്യയും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായെന്നും വിശദാംശങ്ങൾ തീരുമാനിച്ചുവെന്നും വിദേശകാര്യ മന്ത്രാലവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. യൂറേഷ്യൻ ഇക്കണോമിക് യൂണിയനുമായി സ്വതന്ത്രവ്യാപാര കരാറിനുള്ള ചർച്ചകളും ഇന്ത്യ ആരംഭിച്ചു. ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. English Summary:
New Delhi: India\“s MEA Displeased After 3 Foreign Diplomats Criticize Putin in Article