search

നവകേരളത്തിന് പത്തരമാറ്റ് തിളക്കം

Chikheang 3 hour(s) ago views 873
  



സ്വർണം’ എന്നാൽ ശബരിമല സ്വർണക്കൊള്ള എന്നു മാത്രവും ‘ഗർഭം’ എന്നാൽ കോൺഗ്രസ് നേതാവായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ കേസ് മാത്രവും ആയി മലയാളിക്ക്. യുവതിയുടെ ആക്ഷേപം വന്നതിനു പിന്നാലെ സസ്പെൻഷനോടെ രാഹുൽ പാർട്ടിയിൽനിന്നു ‘തത്വത്തിൽ’ പുറത്തായെന്നായിരുന്നു വയ്‌പ്. പക്ഷേ, കോൺഗ്രസ് അസാധാരണമാംവിധം തത്വദീക്ഷയും ധാർമികതയുമുള്ള ജനാധിപത്യ പാർട്ടിയാണ്. ചിലർ പാലക്കാട്ട് പ്രചാരണത്തിന് രാഹുലിനെ ഒപ്പം കൂട്ടി. ചിലരൊക്കെ സസ്പെൻഷനെതിരെ ഒളിഞ്ഞും തെളിഞ്ഞും തല പൊക്കാനും തുടങ്ങി. പരാതിക്കാർ ഇല്ലല്ലോ എന്നായിരുന്നു ന്യായം. എന്തായാലും അക്കൂട്ടരുടെ എരിപൊരി സഞ്ചാരം കുറച്ചു ശമിച്ചു. പെൺകുട്ടി മുഖ്യമന്ത്രിയെ നേരിൽ കണ്ടു; സംഗതി കടുത്ത കേസായി. കുറ്റം ബലാത്സംഗമായി. രാഹുൽ മുങ്ങി. പിന്തുണക്കാർ ഗതികേടിലുമായി.

  • Also Read മസാലബോണ്ട്: ഫെമ ചട്ടം ലംഘിച്ചു, മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടിസ്   


രാഹുലിനെതിരായ പീഡനപരാതി പൊലീസിൽ കൊടുക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നേരിട്ടു നൽകിയത് എന്തുകൊണ്ടായിരിക്കും എന്നു നെറ്റി ചുളിക്കുന്നവരുണ്ട്. ഈ വിഷയത്തിൽ വൈദഗ്ധ്യമുള്ള ചിലർ അവിടെ ചുമതലക്കാരായി ഉണ്ടെന്നു പി.വി.അൻവർ പണ്ടേ പറഞ്ഞിട്ടുണ്ട്. കേസ് പൊലീസിലാണു കൊടുക്കുന്നതെങ്കിൽ മറ്റൊരിടത്തുനിന്നു വിദഗ്ധാഭിപ്രായം തേടേണ്ടിവരും. അതിനു കാലതാമസമുണ്ടാകും. ഇതാകുമ്പോൾ സമയനഷ്‌ടം ഒഴിവാകും. നീതി വേഗത്തിൽ നടപ്പാകും. സദുദ്ദേശ്യത്തെ വില കുറച്ചു കാണേണ്ടതില്ല. ഭഗവാന്റെ സ്വർണം കൊള്ളയടിച്ചതിൽ വശംകെട്ടു നിൽക്കുന്ന സർക്കാർ മുഖം രക്ഷിക്കാൻ നടത്തിയ അറ്റകൈ പ്രയോഗമാണ് തിരഞ്ഞെടുപ്പു പടിവാതിൽക്കൽ എത്തിയപ്പോഴുള്ള ഗർഭക്കേസ് എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്.

  • Also Read തണുപ്പ് നേരത്തേയെത്തി, കുളിരുകോരി കേരളം; പല ജില്ലകളിലും മൂന്നാറിനെ വെല്ലുന്ന തണുപ്പ്, കാരണം ചുഴലിക്കാറ്റ്   


സ്വർണവും ഗർഭവും അധികാരത്തിന്റെ അരികു ചേർന്നു പോകുന്നത് പുതിയ സംഗതിയൊന്നുമല്ല. രാജാക്കൻമാർ ‘ഹിരണ്യഗർഭം’ നടത്തിയ ചരിത്രം പണ്ടേയുണ്ട്. ഹിരണ്യം എന്നാൽ സ്വർണംതന്നെ. സ്വർണനിർമിതമായ സാങ്കൽപിക ഗർഭപാത്രത്തിൽ രാജാവ് പ്രവേശിച്ചു പുറത്തിറങ്ങലാണ് ചടങ്ങ്. ജനാധിപത്യം വന്നതോടെ മുഖ്യമന്ത്രിക്കായി രാജപദവി. തിരുവിതാംകൂറും കൊച്ചിയും മലബാറും ചേർന്ന സാദാ കേരളമല്ല ഇപ്പോൾ. അതിദരിദ്രരോട് ‘തലവെട്ടം പുറത്തു കണ്ടുപോകരുത്’ എന്ന കല്ലേപ്പിളർക്കുന്ന കൽപനയുള്ള പത്തരമാറ്റ് നവകേരളമാണ്. അധികാരം നഷ്‌ടപ്പെടാൻ ഹിരണ്യവും നിലനിർത്താൻ ഗർഭവും എന്നതായിരിക്കുമോ ജനാധിപത്യത്തിലെ ‘പൊന്നു’തമ്പുരാക്കൻമാരുടെ ഹിരണ്യഗർഭം. ആർക്കറിയാം?
    

  • അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
  • വെനസ്വേലയെ വളഞ്ഞ് അമേരിക്കൻ പട: എന്താണ് യുഎസ് തേടുന്ന കാർട്ടൽ ഡി ലോസ് സോൾസ്? ട്രംപും തുടങ്ങുകയാണോ യുദ്ധം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കണ്ണു മഞ്ഞളിപ്പിക്കുന്ന ലോഹം എന്നാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നേത്ര ശസ്ത്രക്രിയാ വിദഗ്‌ധരുടെ സമ്മേളനം ഉദ്ഘാടനം ചെയ്‌ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ സ്വർണത്തെപ്പറ്റി പറഞ്ഞത്. അയ്യപ്പന്റെ സ്വർണം കണ്ട് കണ്ണു മഞ്ഞളിച്ച രണ്ടു മുൻഗാമികളായ പ്രസിഡന്റുമാർ ജയിലിൽ കിടക്കുന്നതായിരിക്കാം മനക്കണ്ണിൽ തെളിഞ്ഞത്. എന്തായാലും ജയകുമാറിന്റെ അധ്യക്ഷതയിൽ പുതിയ ദേവസ്വം ബോർഡിന്റെ സമ്പൂർണയോഗം ചേർന്ന് ശബരിമലയിൽ അന്നദാനത്തിനു പുലാവും സാമ്പാറും മാറ്റി പായസവും പപ്പടവുമുള്ള സമ്പൂർണ സദ്യ കൊടുക്കാനുള്ള ധീരമായ തീരുമാനം എടുത്തത് എന്തുകൊണ്ടും ഉചിതമായി. സ്വർണക്കൊള്ളയ്ക്കെതിരെ നിർത്താതെ പറയുന്നവരുടെ വായടപ്പിക്കാൻ സദ്യ പോലെ പറ്റിയ മരുന്നില്ല. ഏമ്പക്കം വിടാൻ അല്ലാതെ ഇനി ആരും വായ തുറക്കില്ല.

കോടികൾ മുടക്കി ആഗോള അയ്യപ്പസംഗമവും മറ്റും നടത്തിയ സ്ഥിതിക്ക് ഘടാഘടിയൻ തീരുമാനങ്ങൾ ബോർഡ് യോഗം എടുക്കുമെന്നു ഭക്‌തർ ഭയപ്പെട്ടിരുന്നു. ഇത്രയും കടുപ്പപ്പെട്ടത് വരുമെന്നു കരുതിയില്ലെന്നു മാത്രം.

‘ആഴക്കു വറ്റ് അടിയിലുള്ളതിലാശവച്ചിട്ട് ഏഴെട്ടിടങ്ങഴി ജലം വെറുതേ കുടിച്ചു’ എന്നൊരു പഴയ കവിതാശകലം ആരെങ്കിലും ഓർത്തുപോയാൽ കവി കൂടിയായ പ്രസിഡന്റിന് അലോഹ്യം തോന്നരുത്.

ശരിക്കും മിഷൻ പ്രവർത്തനം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആസൂത്രണത്തിനായി കോൺഗ്രസ് ‘മിഷൻ 2025’ എന്നു പേരിട്ട് വയനാട്ടിൽ 2024ൽത്തന്നെ ക്യാംപ് നടത്തിയത് കോൺഗ്രസുകാരെങ്കിലും ഓർക്കുന്നുണ്ടോ എന്നു സംശയം. സ്ഥ‌ാനാർഥിയെ നിർണയിക്കാൻ വാർഡ് തോറും കമ്മിറ്റി, അതിലെ യോഗങ്ങൾക്കു ഹാജർ പരിശോധന തുടങ്ങി കടുകട്ടി തീരുമാനങ്ങളായിരുന്നു. മറ്റു പാർട്ടിക്കാർ ഇത്തിരി പേടിച്ചെങ്കിലും ഇതിലും വലിയ പെരുന്നാൾ വന്നിട്ടും പള്ളിയിൽ പോകാത്ത കോൺഗ്രസുകാർ തീരുമാനങ്ങൾ അന്നുതന്നെ പരണത്തു വച്ചുപൂട്ടി ഫ്രീ ആയി കയ്യും വീശി നടന്നു.

അതുകൊണ്ടുതന്നെ കോഴിക്കോട് കോർപറേഷനിൽ മേയർ സ്ഥാനാർഥിയായി സിനിമാ സംവിധായകൻ വി.എം.വിനുവിനെ പ്രഖ്യാപിച്ചത് ഏതു ഹാജർപട്ടികയുടെ അടിസ്‌ഥാനത്തിലാണ് എന്നൊന്നും കോൺഗ്രസിൽ ആരും ചോദിച്ചില്ല. പത്തായം പെറും, അമ്മ കുത്തും, ചക്കി വയ്ക്കും, ഞാനുണ്ണും എന്ന രീതിയായിരിക്കും തിരഞ്ഞെടുപ്പിലെന്നു പാവം വിനുവും കരുതിയിട്ടുണ്ടാവണം. ജയിക്കുമ്പോഴാണ് സാധാരണ ലഡു വിതരണം. ഇവിടെ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോഴേ കൊടുത്തുവെന്നു കേട്ടു. അതൊക്കെയാണ് ദീർഘവീക്ഷണം. വോട്ടെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ അനാവശ്യ നടപടിക്രമങ്ങൾ ബാക്കിയുണ്ടായിരുന്നതുകൊണ്ടാണ്; അല്ലെങ്കിൽ അന്നുതന്നെ മേയറായി സത്യപ്രതിജ്‌ഞ ചെയ്യിക്കാനും കോൺഗ്രസ് മടിക്കില്ലായിരുന്നു.

ആഘോഷം കഴിഞ്ഞപ്പോഴാണ് വോട്ടർപട്ടിക പരിശോധിക്കണമെന്ന വേണ്ടാത്ത തോന്നൽ വന്നത്. നോക്കിയപ്പോൾ സ്ഥാനാർഥിയുടെ പേരില്ല. ഞെട്ടി വണ്ടി നേരെ ഹൈക്കോടതിയിലേക്കു വിട്ടു. പത്രിക നൽകും മുൻപു പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിച്ച് ഇല്ലെങ്കിൽ ചേർക്കേണ്ടതല്ലേ എന്നും ഇതൊക്കെ സമയത്ത് അറിയാൻ വല്ലപ്പോഴും പത്രം വായിക്കുന്നതു നല്ലതാണെന്നും പറഞ്ഞ് കോടതി ഹർജി ചവറ്റുകൊട്ടയിലിട്ടു. ലഡു അലിഞ്ഞു തീരാഞ്ഞതുകൊണ്ട് വിധിയുടെ കയ്‌പ് അധികം അറിഞ്ഞില്ല. ആസൂത്രണ മികവിനുള്ള ശരിയായ പുരസ്കാരം പക്ഷേ, വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രതിപക്ഷനേതാവിന്റെ സ്വന്തം ജില്ലയായ എറണാകുളത്ത് കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസിന്റെ സ്‌ഥാനാർഥി എൽസി ജോർജിന്റെ പത്രികയും തള്ളി. ആള് നിലവിലെ വൈസ് പ്രസിഡന്റാണ്. നാമനിർദേശം ചെയ്‌തത് മറ്റൊരു ഡിവിഷനിലെ വോട്ടറാണ് പോലും.

കോൺഗ്രസും യുഡിഎഫും ശക്ത‌മായ ജില്ലയിൽ ഇതൊന്നും നോക്കാൻ ഒരു കുഞ്ഞുപോലും മെനക്കെട്ടില്ല എന്നതിനാണ് മാർക്ക്. ആളു കൂടിയാൽ പാമ്പു ചാവില്ല എന്നു കേട്ടിട്ടേയുള്ളൂ. പത്രിക കൊടുത്ത് സ്‌ഥാനാർഥി വീട്ടിലിരുന്നാൽപ്പോലും കോൺഗ്രസ് ജയിക്കുമായിരുന്ന ഡിവിഷനാണത്രേ. ഇപ്പോൾ പാർട്ടിക്കു സ്ഥാനാർഥിയില്ല. പിന്തുണയ്ക്കാൻ പേരിനൊരു ഡമ്മിയോ സ്വതന്ത്രനോ പോലുമില്ല. സിപിഎമ്മും ബിജെപിയും നേർക്കുനേരെയാണ് മത്സരം. ‘മിഷൻ 2025’ എന്ന പേര് എന്തായാലും അന്വർഥമായി. ഫലം പ്രതീക്ഷിക്കാത്തതും തിരിച്ചടി വന്നാൽപോലും ലവലേശം നിരാശയില്ലാത്തതുമാണ് ശരിയായ മിഷൻ പ്രവർത്തനം.

നോ പറയാനുള്ള പരിമിതി

സഹായം ചോദിച്ചെത്തുന്നവരോട് ഇല്ല എന്നും വയ്യ എന്നും പറയാൻ മടിയുള്ളവർക്കു ജീവിതം ദുസ്സഹമാണ്. അതാണ് മന്ത്രി വി.ശിവൻകുട്ടിയുടെ ബുദ്ധിമുട്ട്. പിഎം ശ്രീ പദ്ധതി ഒപ്പിട്ടാലേ പണം തരൂ എന്നു കേന്ദ്രത്തിനു ശാഠ്യം. ചെയ്യുന്നെങ്കിൽ രഹസ്യമായി വേണമെന്നു മുഖ്യമന്ത്രിക്കു ദുശ്ശാഠ്യം. ഇല്ലെന്നോ വയ്യെന്നോ വേണ്ടെന്നോ പറയാൻ അറിയാത്ത മന്ത്രി എല്ലാം അനുസരിച്ചു. രഹസ്യമായി ഡൽഹിയിൽ പോയി ഒപ്പിട്ടു വന്ന് മന്ത്രിസഭാ യോഗത്തിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ കണ്ണടച്ചിരുന്നു. ഉറ്റകൂട്ടുകാരായ സിപിഐ മന്ത്രിമാരോട് ഒന്നും സംഭവിച്ചില്ലെന്നു കല്ലുവച്ച നുണ പറയേണ്ടിയും വന്നു. ഈ പാപബോധം എവിടെക്കൊണ്ടു തീർക്കുമെന്ന ടെൻഷൻ മാറുന്നതിനു മുൻപേയാണ് പണ്ട് തൊഴിലാളിവിരുദ്ധമായ ലേബർ കോഡ് തയാറാക്കി രഹസ്യമാക്കി വച്ചെന്ന അടുത്ത മാരണം. അന്നും ഇതുതന്നെയായിരുന്നു പ്രശ്നം. ഉന്നത ഉദ്യോഗസ്ഥനായ കേന്ദ്ര ലേബർ സെക്രട്ടറി ആവശ്യപ്പെട്ടു. നോ പറഞ്ഞാൽ ഫീൽ ചെയ്താലോ എന്നു കരുതി മനസ്സില്ലാ മനസ്സോടെ വഴങ്ങിയതാണെന്നു മന്ത്രിതന്നെ തുറന്നുപറഞ്ഞു. എല്ലാ കോഡുകളും രഹസ്യമായിരിക്കുമെന്നു പണ്ട് പാർട്ടിക്ലാസുകളിൽ കേട്ട ഓർമയുണ്ട്. അതുകൊണ്ടാണ് ഈ കാര്യവും പുറത്തുപറയാഞ്ഞത്; തെറ്റിദ്ധരിക്കരുത്.

സ്‌റ്റോപ് പ്രസ്

ബംഗാളിൽ മമത, തമിഴ്‌നാട്ടിൽ സ്റ്റാലിൻ എന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിനും ഒരു മുഖം ഉണ്ടാവണമെന്നു ശശി തരൂർ.

ഒരു മുഖം മാത്രം കണ്ണിൽ, ഒരു സ്വരം മാത്രം കാതിൽ, ഉറങ്ങുവാൻ കഴിഞ്ഞില്ലല്ലോ... എന്നൊരു സിനിമാപ്പാട്ട് ഉണ്ട്. English Summary:
Aazhchakurippukal: Kerala Politics Today analyzes the recent political developments and controversies in Kerala. The article delves into issues like corruption allegations, political scandals, and the upcoming elections. It also examines the roles of key political figures and parties.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373