നാഗർകോവിൽ ∙ അവധിദിനമായി ഇന്നലെ കന്യാകുമാരിയിൽ വിനോദസഞ്ചാരികളുടെ വൻത്തിരക്ക്. മഴമേഘം കാരണം കഴിഞ്ഞ 10 ദിവസങ്ങളായി കാണാൻ സാധിക്കാതെ വന്നിരുന്ന സൂര്യോദയം ഇന്നലെ വിനോദസഞ്ചാരികൾക്ക് കാണാനായി. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുന്നവരായിരുന്നു അധികവും. കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രം, തിരുപ്പതി വെങ്കടാചലാപതി ക്ഷേത്രം എന്നിവിടങ്ങളിലും ദർശനത്തിനു നല്ല തിരക്കായിരുന്നു. English Summary:
Kanyakumari tourism experienced a surge in visitors eager to witness the sunrise after days of cloudy skies. Tourists, many returning from Sabarimala pilgrimage, flocked to Bhagavathi Amman Temple and Thirupathi Venkatachalapathi Temple, leading to significant crowds. |